-->
തിരുവനന്തപുരം: പുലിപ്പല്ല് കേസില്‍ വനം വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്ത്. വേടനെ അറസ്റ്റ് ചെയ്തതിലും ജാമ്യത്തില്‍ വിട്ടതിലും സിപിഎമ്മിന് എതിര്‍പ്പില്ലെന്നും വേടന്‍ പാവപ്പെട്ടവരുടെ പ്രതിനിധിയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പുലിപ്പല്ല് കേസില്‍ ഗൗരവപൂര്‍ണമായ പരിശോധന വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
''വേടനും വേടന്റെ കൂട്ടുകാരും ചേര്‍ന്ന് കഞ്ചാവ് ഉപയോഗിച്ചു എന്നുള്ളത് വേടന്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ആ സമ്മതിച്ച കുറ്റത്തിനു മേലെ നിലപാട് പോലീസ് സ്വീകരിച്ചു. കേസില്‍ പോലീസ് ജാമ്യം കൊടുത്ത് വിടുകയും ചെയ്തു. അതിന്റെ ഒപ്പം പുലിയുടെ പല്ല് ഉപയോഗിച്ചു എന്ന കേസ് മുതല്‍ ഗൗരവതരമായി പരിശോധിക്കേണ്ടതാണ്. അദ്ദേഹത്തിന് ആരോ നല്‍കിയതാണ് മാലയുടെ ഭാഗം. നരിയുടെ പല്ലാണോ അതില്‍ ഉണ്ടായിരുന്നത് എന്ന് പരിശോധിച്ചാലല്ലെ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.'' - എം.വി.ഗോവിന്ദന്‍ പറഞ്ഞു.