-->
പുതിയ മോട്ടറോള എഡ്ജ് 60 പ്രോ (motorola edge 60 Pro) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാന മോഡലിന് 30000 രൂപയില്‍ താഴെയാണ് വില. മോട്ടോറോള എഡ്ജ് 60 പ്രോയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 29,999 രൂപയും 12GB + 256GB വേരിയന്റിന് 33,999 രൂപയുമാണ് വില. മെയ് 7 മുതല്‍ ആണ് ഇത് വില്‍പ്പനയ്ക്ക് എത്തുക. എന്നാല്‍ ഏപ്രില്‍ 30 മുതല്‍ പ്രീ ഓഡര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴിയും ഇത് വാങ്ങാനാകും.
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2712 x 1220 പിക്‌സലുകള്‍) 1.5K 10-ബിറ്റ് pOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയും ഇതിലുണ്ട്. 3.35GHz ഒക്ട കോര്‍ ഡൈമെന്‍സിറ്റി 8350 എക്‌സ്ട്രീം 4nm പ്രൊസസര്‍ കരുത്തിലാണ് മോട്ടറോള എഡ്ജ് 60 പ്രോ ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത്. ഒപ്പം മാലി-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 3 OS അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം മോട്ടറോള എഡ്ജ് 60 പ്രോയിലുണ്ട്. അതില്‍ 50MP മെയിന്‍ ക്യാമറ (സോണി LYTIA 700C സെന്‍സര്‍, OIS), 50MP ഓട്ടോ ഫോക്കസ് അള്‍ട്രാ-വൈഡ് ക്യാമറ, (f/2.0 അപ്പേര്‍ച്ചര്‍), മാക്രോ മോഡ്, 10MP f/2.0 അപ്പേര്‍ച്ചറുള്ള 3x ടെലിഫോട്ടോ ക്യാമറ, 50x സൂപ്പര്‍ സൂം എന്നിവ ഇതിലടങ്ങുന്നു. ഫ്രണ്ടില്‍ f/2.0 അപ്പേര്‍ച്ചറുള്ള 50MP ക്യാമറയും ഉണ്ട്. ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA (n1/2/3/5/7/8/20/26/28/38/40/41/77/78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവയും ഇതിലുണ്ട്.