Sunday, March 15, 2026 Last Updated 20 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 12.50 PM

25,000-ത്തിലധികം കാറുകളെ തിരിച്ചു വിളിച്ച് സ്‌കോഡ ; തിരിച്ചു വിളിച്ചിരിയ്ക്കുന്നത് ഈ മോഡലുകള്‍

skoda

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കുഷാഖ്, കൈലാക്, സ്ലാവിയ തുടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ. ചെറിയൊരു നിര്‍മാണ തകരാറാണ് ഈ തിരിച്ചുവിളിക്ക് കാരണമായിരിക്കുന്നതെന്നാണ് വിവരം. റിയര്‍ സീറ്റ് ബെല്‍റ്റിലെ തകരാറിനെ തുടര്‍ന്ന് മാസ്-സെഗ്മെന്റ് മോഡലുകളുടെ 25,000-ത്തിലധികം യൂണിറ്റുകളെയാണ് ബാധിച്ചിരിക്കുന്നതെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നതും. പിന്‍ യാത്രക്കാര്‍ക്കുള്ള സീറ്റ് ബെല്‍റ്റില്‍ പ്രശ്‌നമുണ്ടെന്ന് നിര്‍മാതാവ് സൂചിപ്പിച്ചു. അപകടമോ മുന്‍വശത്തെ കൂട്ടിയിടിയോ ഉണ്ടായാല്‍ പിന്‍ സീറ്റ് ബെല്‍റ്റ് ബക്കിള്‍ ലാച്ച് പ്ലേറ്റ് പൊട്ടിപ്പോകാനാണ് സാധ്യത.

റിയര്‍സീറ്റിലെ സെന്റര്‍ സീറ്റ് ബെല്‍റ്റ് അസംബ്ലിയുടെ വെബ്ബിംഗും റിയര്‍ റൈറ്റ് സീറ്റ് ബെല്‍റ്റിന്റെ ബക്കിളും അപകടസമയത്ത് കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്ന് വരാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 മെയ് 24-നും 2025 ഏപ്രില്‍ ഒന്നിനും ഇടയില്‍ നിര്‍മിച്ച കുഷാഖ്, സ്ലാവിയ, കൈലാക് മോഡലുകളേയാണ് ഈ തിരിച്ചു വിളിക്കല്‍ ബാധിക്കുന്നത്. വിശദാംശങ്ങള്‍ അനുസരിച്ച് മൂന്ന് മോഡലുകളിലുമായി ഏകദേശം 25,772 യൂണിറ്റുകളെ തകരാര്‍ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ബാധിച്ച കാറുകള്‍ ഫ്രീയായി തന്നെ കമ്പനി പരിഹരിച്ച് നല്‍കും.

Ads by Google
Ads by Google
TRENDING NOW