Thursday, March 12, 2026 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 12.49 PM

ബിഎംഡബ്ല്യുവിന്റെ പുതിയ മോഡല്‍ സ്പോര്‍ട്സ് ടൂററര്‍ ; വില അറിയാം

bmw

ബിഎംഡബ്ല്യു തങ്ങളുടെ ലൈനപ്പിലെ R 1250 RS-ന് പകരമായി വരുന്ന സ്പോര്‍ട്സ് ടൂററായ R 1300 RS ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ്. R 1300 GS-ല്‍ ഉളള അതേ 1,300 സിസി ബോക്സര്‍ എഞ്ചിനാണ് ഈ മോഡലിലും കമ്പനി നല്‍കിയിരിക്കുന്നത്. 7,750 ആര്‍പിഎമ്മില്‍ 145 bhp പവറും 6,500 ആര്‍പിഎമ്മില്‍ 149 nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

മുന്നില്‍ ബ്രേക്കിങ്ങ് കൈകാര്യം ചെയ്യുന്നത് ഇരട്ട ഡിസ്‌കുകളും, റേഡിയലി മൗണ്ടഡ് ആയിട്ടുളള 4-പിസ്റ്റണ്‍ കാലിപ്പറുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്, പിന്നില്‍ ഒരു സിംഗിള്‍ ഡിസ്‌കും ഉപയോഗിച്ചിട്ടുണ്ട്. R 1300 RS-ല്‍ 17 ഇഞ്ച് വീലുകളാണ് നല്‍കിയിരിക്കുന്നത്. റൈഡറുടെ ഹാന്‍ഡില്‍ ബാര്‍ 790mm ആണ് ഉളതെങ്കിലും ഇത് 815mm വരെ ഉയര്‍ത്താന്‍ സാധിക്കും. R 1300 R-ല്‍ ലഭിക്കുന്ന 17 ലിറ്റര്‍ ഇന്ധന ടാങ്ക് തന്നെയാണ് R 1300 RS-ല്‍ ഉള്ളത്. BMW R 1300 RS ഇലക്ട്രോണിക്‌സ് സ്യൂട്ട് ഫോര്‍വേഡ് കൊളീഷന്‍ വാണിംഗിനൊപ്പം ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍ ലഭിക്കുന്നുണ്ട്.

ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗിനൊപ്പം ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, അതോടൊപ്പം തന്നെ മൂന്ന് സ്റ്റാന്‍ഡേര്‍ഡ് റൈഡിംഗ് മോഡുകള്‍ എന്നിവയെല്ലാം BMW R 1300 RS-ല്‍ ലഭ്യമാക്കുന്നുണ്ട്. വാഹനത്തിന്റെ വില ഏകദേശം 25 ലക്ഷം രൂപയോളം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW