Friday, March 20, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 12.04 PM

നാവിഗേഷന്‍ സിഗ്നലുകള്‍ തടയാന്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജാമറുകള്‍ സ്ഥാപിച്ച് ഇന്ത്യ

india, install, jammers, pakistan, border

ദില്ലി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജാമറുകള്‍ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷന്‍ സിഗ്‌നലുകള്‍ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അനന്ത്‌നാഗ് മേഖലയില്‍ നിലവില്‍ തെരച്ചില്‍ തുടരുകയാണ്. 72 മണിക്കൂര്‍ കൂടി തെരച്ചില്‍ നടത്താനാണ് സൈന്യത്തിനും ജമ്മു കാശ്മീര്‍ പോലീസിനും നിര്‍ദേശം ലഭിച്ചിരിക്കുന്നത്. വനമേഖല കേന്ദ്രീകരിച്ച് 30 മണിക്കൂറില്‍ അധികമായി തെരച്ചില്‍ നടന്നു വരികയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW