Friday, March 20, 2026 Last Updated 56 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 09.02 AM

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്

vizhinjam, port, inauguration, pm, modi, arrive, kerala, today

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചല്‍ സ്റ്റേഡിയത്തില്‍ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. തുടര്‍ന്ന് പോര്‍ട്ട് ഓപറേഷന്‍ കേന്ദ്രത്തിലെത്തി കംപ്യൂട്ടര്‍ നിയന്ത്രിത പ്രവര്‍ത്തന രീതികള്‍, ക്രെയിനുകള്‍ എന്നിവ വീക്ഷിക്കും. പന്ത്രണ്ടോടെ മടങ്ങും.

ചടങ്ങിനു മുന്നോടിയായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ ട്രയല്‍ റണ്‍ നടന്നു. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഉന്നത പോലീസ് സംഘം വിഴിഞ്ഞത്തെ പരിശോധന നടത്തി. ഇന്നലെ മുതല്‍ വിഴിഞ്ഞത്തും പരിസരത്തും പോലീസ് വിന്യാസം ഉണ്ട്. നഗരത്തില്‍ ഉള്‍പ്പെടെ 3000 ത്തോളം പോലീസുകാരെ വിന്യസിക്കും എന്നാണ് വിവരം.

ചടങ്ങിനുള്ള പന്തലുകള്‍ തയ്യാറായിക്കഴിഞ്ഞു. അവസാനത്തെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കുവാനും നിരീക്ഷിക്കാനും ആയി ഡല്‍ഹിയില്‍ നിന്നുള്ള 20 അംഗ എസ്പിജി സംഘത്തിന്റെ മേല്‍നോട്ടവും ഉണ്ട്. 10,000 ഓളം പേരെ ആണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. വിവിഐ പി ബി ഐ പി എന്നിവര്‍ക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാകും. തൊട്ടടുത്തായി പൊതുജനങ്ങള്‍ക്കുള്ള വിശാലപന്തലും സജ്ജമാണ്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാന്‍ വലിയ എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW