Thursday, March 12, 2026 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 01.04 PM

വിവോ T4 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; ആകര്‍ഷകമായ ലോഞ്ച് ഓഫറുകള്‍

vivo-t4-5g-

വിവോയുടെ ടി സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ T4 5ജി വില്‍പ്പന ആരംഭിച്ചു. വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം.വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ലോഞ്ച് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വിവോ 5ജി ഫോണ്‍ എത്തിയിരിക്കുന്നത്. വിവോ T4 5ജിയുടെ 8ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 21,999 രൂപയും, 8ജിബി + 256ജിബി വേരിയന്റിന് 23,999 രൂപയും, ടോപ്പ്-എന്‍ഡ് 12ജിബി + 256ജിബി വേരിയന്റിന് 25,999 രൂപയുമാണ് വില.

എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്‌സിസ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 2000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതല്ലെങ്കില്‍ 2000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്. കൂടാതെ 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ഈ ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ അടിസ്ഥാന മോഡല്‍ വെറും 19999 രൂപ വിലയില്‍ വാങ്ങാനാകും.
2.5GHz ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 4nm പ്രോസസര്‍ ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്. കൂടാതെ 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്‌സലുകള്‍) HDR10+ ഫുള്‍ HD AMOLED സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും വിവോ ടി4 5ജിയുടെ ഡിസ്‌പ്ലേ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഗ്രാഫിക്‌സിനായി അഡ്രിനോ 720 GPU ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താല്‍, സോണി IMX882 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.79 അപ്പേര്‍ച്ചര്‍), 2MP ഡെപ്ത് സെന്‍സര്‍ (f/2.4 അപ്പേര്‍ച്ചര്‍) എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയറ ക്യാമറ സജ്ജീകരണമാണ് വിവോ T4 5ജിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW