Wednesday, March 11, 2026 Last Updated 59 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 01.03 PM

പുത്തനൊരു മോഡലിനെ കൂടി വിപണിയില്‍ അവതരിപ്പിച്ച് ബജാജ് ; വില 1.10 ലക്ഷം രൂപ

bajaj-chetak

പുതുപുത്തനൊരു മോഡലിനെ കൂടി വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. ചേതക് 35 സീരീസ് മോഡലുകള്‍ പുറത്തിറക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയിലേക്ക് ഏറ്റവും താങ്ങാനാവുന്ന വേരിയന്റിനെയാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ബജാജ് ചേതക് 3503 എന്നുപേരിട്ടിരിക്കുന്ന ഇവിക്ക് 1.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ബജാജ് ചേതക് 35 സീരീസിലെ ടോപ്പ് മോഡലുകളുടെ അതേ ബാറ്ററി പായ്ക്കും പുതിയ ഷാസിയും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ടൂവീലറിന് വില കുറവായതിനാല്‍ തന്നെ കുറച്ച് ഫീച്ചറുകള്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

ബജാജ് ചേതക് 3503 മറ്റ് 35 വേരിയന്റുകളിലെ അതേ അടിസ്ഥാന ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. 3.5kWh ബാറ്ററി പായ്ക്കുള്ളതിനാല്‍ തന്നെ സിംഗിള്‍ ചാര്‍ജില്‍ 155 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. ഉയര്‍ന്ന വേരിയന്റുകളിലെ അതേ ഷാസി ഉപയോഗിക്കുന്നതിനാല്‍ 3503 വേരിയന്റിന് വലിയ 35 ലിറ്റര്‍ ബൂട്ട് സ്‌പേസും ലഭിക്കുന്നു. ചേതക് ഇവിയുടെ മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ 3503 വേരിയന്റിന് മണിക്കൂറില്‍ 63 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. ഇക്കാര്യം കമ്പനി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

ചേതക് 3503 ഇലക്ട്രിക് സ്‌കൂട്ടറില്‍ ബേസിക്കായ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളര്‍ എല്‍സിഡി ഡിസ്പ്ലേയാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ചേതക് 35 മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ ചാര്‍ജിംഗ് സമയവും ആവശ്യമായി വരും. അതായത് 0-80 ശതമാനം ചാര്‍ജാവാന്‍ 3 മണിക്കൂര്‍ 25 മിനിറ്റ് എടുക്കുമെന്നാണ് ഔദ്യോഗിക വിവരം. അതുപോലെ തന്നെ നിര്‍മാണ ചെലവ് കുറയ്ക്കുവാനായി സീക്വന്‍ഷ്യല്‍ ഇന്‍ഡിക്കേറ്ററും ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്നും ബജാജ് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് രണ്ടിലെ ഡിസ്‌കില്‍ നിന്ന് വ്യത്യസ്തമായി മുന്‍വശത്ത് ഡ്രം ബ്രേക്കുകളാണ് പുതിയ ചേതക് 3503 മോഡലില്‍ കൊടുത്തിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW