Wednesday, March 11, 2026 Last Updated 45 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 12.05 PM

' എന്റെ ലോകം, എന്റെ ഫസ്റ്റ് ലവ്' ; അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് മേഘ്‌ന വിന്‍സെന്റ്

first, love
photo-www.instagram.com/meghna.vincent/

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മേഘ്ന വിന്‍സെന്റ്. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ സ്ഥാനം നേടിയെടുക്കാന്‍ മേഘ്നയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീരിയലില്‍ സജീവമായ മേഘ്ന തമിഴിലും തന്റെ സന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒന്ന് രണ്ട് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

മേഘ്ന പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ചുളള പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. ''എന്റെ ലോകം നീയാണ്, എന്റെ ഫസ്റ്റ് ലവ്, ഹാപ്പി ബർത്ത്‍ഡേ'', എന്നാണ് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മേഘ്ന കുറിച്ചത്.

മേഘ്നയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് നിരവധി ആരാധകരും പോസ്റ്റിന് താഴെ കമന്‍റുകള്‍ ഇട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW