Friday, March 20, 2026 Last Updated 7 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 12.36 PM

മടി കാണിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു മകൻ

son

ഡെറാഢൂണ്‍ : ജോലി ചെയ്യുന്നതിന് മടി കാണിച്ച മകനെ വഴക്ക് പറഞ്ഞ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി 18 വയസ്സുകാരനായ മകൻ. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ മംഗലൗറിലാണ് ക്രൂര കൊലപാതകം നടന്നത്. 62 വയസ്സുള്ള പിതാവ് സലീമിനെയാണ് 18 വയസ്സുള്ള മകൻ മുഷാഹിർ കൊലപ്പെടുത്തിയത്. ​ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയിലായിരുന്നു കൊല്ലപ്പെട്ട സലീം ജോലി ചെയ്തിരുന്നത്.സലീമിന്റെ കുടുംബവും ഒഴിവുസമയങ്ങളിൽ ഈ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്നു. ഞായറാഴ്ച്ച മകനെയും കൂട്ടി ഇഷ്ടികച്ചൂളയിൽ സലീം ജോലിക്ക് പോയിരുന്നു. എന്നാൽ മകൻ ജോലി ചെയ്യാതെ മടിപിടിച്ചിരുന്നത് സലീമിനെ പ്രകോപിപ്പിച്ചു.തുടർന്ന് സലീം മകനെ വഴക്ക് പറയുകയും ഇത് ഇരുവരും തമ്മിലുള്ള കൈയ്യേറ്റത്തിനും കാരണമായി. ഒടുവിൽ സമീപത്തുണ്ടായിരുന്ന മൺവെട്ടി ഉപയോ​ഗിച്ച് മുഷാഹിർ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മുഷാഹിർ ഓടിരക്ഷപ്പെട്ടു. പൊലീസ് പ്രതിയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW