Monday, March 16, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 10.34 AM

' വീട്ടിലേക്ക് പുതിയൊരാള്‍' ; കുഞ്ഞതിഥിയെ പരിചയപ്പെടുത്തി ശ്രീലീല

new, baby
photo-www.instagram.com/sreeleela14/

ടോളിവുഡിലെ യുവ നായികമാരില്‍ ശ്രദ്ധേയയായ നടിയാണ് ശ്രീലീല. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പെണ്‍കുഞ്ഞിനെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. 'വീടിലേക്ക് പുതിയൊരാള്‍... ഹൃദയങ്ങളുടെ അധിനിവേശം' എന്നാണ് ശ്രീലീല തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും, ഈ പെണ്‍കുഞ്ഞിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും നടി പങ്കുവച്ചിട്ടില്ല. കുഞ്ഞിനെ താന്‍ ദത്തെടുത്തതാണോ അതോ ആ കൊച്ചുകുട്ടി തന്റെ ബന്ധുവാണോ എന്നൊന്നും ശ്രീലീല വെളിപ്പെടുത്തിയിട്ടില്ല.ശ്രീലീല മുമ്പ് നിരവധി അനാഥ കുഞ്ഞുങ്ങളെയും പെണ്‍കുട്ടികളെയും ദത്തെടുത്തിട്ടുണ്ട്.

അതേസമയം, അനുരാഗ് ബസുവിന്റെ പേരിടാത്ത റൊമാന്റിക് ത്രില്ലറില്‍ കാര്‍ത്തിക് ആര്യനൊപ്പമുള്ള ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഷൂട്ടിംഗുമായി തിരക്കിലാണ് ശ്രീലീല ഇപ്പോള്‍. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ രവി മോഹന്‍ അടക്കം വലിയ താര നിര അണിനിരക്കുന്ന പാരശക്തിയിലൂടെ തമിഴിലും ശ്രീലീല അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ചിത്രം 2026ലായിരിക്കും റിലീസ് ചെയ്യുക.

Ads by Google
Ads by Google
TRENDING NOW