-->
എം സീരീസില്‍ കഴിഞ്ഞ വര്‍ഷത്തെ ഗാലക്‌സി എം55 5ജിയുടെ പിന്‍ഗാമിയായി അവതരിപ്പിക്കപ്പെട്ട മോഡലാണ് സാംസങ് ഗാലക്‌സി എം56 5ജി (Samsung Galaxy M56 5G). ഏപ്രില്‍ മധ്യത്തോടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ സാംസങ് ആരാധകര്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാം. സാംസങ് വെബ്‌സൈറ്റില്‍ സാംസങ് പ്രീമിയര്‍ ലീഗ് സെയില്‍ (Samsung Premier League Sale) നടക്കുകയാണ്. ഈ സെയിലിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളാണുള്ളത്.
മുന്‍പ് ലോഞ്ച് ചെയ്യപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഈ ലീഗ് സെയിലില്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കിയിരിക്കുന്നു. ഏപ്രില്‍ 30 വരെയാണ് ഈ ഓഫര്‍ സെയില്‍ നടക്കുക. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്‌സി എം56 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റ് 27,999 രൂപ വിലയിലും 8GB+ 256GB വേരിയന്റ് 30999 രൂപ വിലയിലും ആണ് ലോഞ്ച് ചെയ്തത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ഈ സ്മാര്‍ട്ട്‌ഫോണിന് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ സാംസങ് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ഈ ഓഫര്‍ ഇപ്പോഴും തുടരുന്നുണ്ട്. അതിനാല്‍ അടിസ്ഥാന മോഡല്‍ 24999 രൂപ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും.
2.75GHz ഒക്ട കോര്‍ എക്സിനോസ് 1480 പ്രോസസര്‍ ആണ് ഗാലക്‌സി എം56 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്‌സലുകള്‍) FHD+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി- O HDR ഡിസ്പ്ലേ സഹിതമാണ് എത്തുന്നത്. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷന്‍ ഉണ്ട്. ഗ്രാഫിക്‌സിനായി AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വണ്‍ UI 7 ല്‍ ആണ് പ്രവര്‍ത്തനം. 6 OS അപ്ഗ്രേഡുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, OIS, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP മാക്രോ സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവ അതില്‍ അടങ്ങുന്നു. f/2.2 അപ്പേര്‍ച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 45W ഫാസ്റ്റ് ചാര്‍ജിങ് (ബോക്‌സില്‍ ചാര്‍ജര്‍ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററി, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവല്‍ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.