Friday, March 13, 2026 Last Updated 37 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 10.29 AM

വണ്‍പ്ലസിന്റെ 13 സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി വരുന്നു

oneplus-13

വണ്‍പ്ലസിന്റെ 13 സീരീസില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര് വണ്‍പ്ലസ് 13s (OnePlus 13s) എന്ന് ആണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കമിങ് സൂണ്‍ എന്ന അറിയിപ്പോടു കൂടി വണ്‍പ്ലസ് 13s ന്റെ ചിത്രവും മൈക്രോ സൈറ്റും വണ്‍പ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് SoC കരുത്തിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുകയെന്ന് ടീസറില്‍ വണ്‍പ്ലസ് വ്യക്തമാക്കിയിട്ടുണ്ട്.

വരാന്‍ പോകുന്ന വണ്‍പ്ലസ് ഫോണില്‍ 6.32 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത് എന്നും ടീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഫീച്ചറുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും. ഇത് ഒരു കോംപാക്റ്റ് ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണാണ് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ ആമസോണ്‍ വഴിയും ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വാങ്ങാനാകും. 13s ലോഞ്ച് തീയതി ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച വണ്‍പ്ലസ് ചൈനയില്‍ ലോഞ്ച് ചെയ്ത വണ്‍പ്ലസ് 13T മോഡലുമായി ഈ വണ്‍പ്ലസ് 13s ന് സാമ്യതകള്‍ കാണുന്നുണ്ട്. എന്ത് വിലയിലാണ് വണ്‍പ്ലസ് 13s ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Ads by Google
Ads by Google
TRENDING NOW