-->
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്ക് പുറത്തിറക്കി ഒഡീസി ഇലക്ട്രിക്. കോബാള്‍ട്ട് ബ്ലൂ, ഫയര്‍ റെഡ്, ലൈം ഗ്രീന്‍, മാഗ്ന വൈറ്റ്, ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ ഇവോക്കിസ് ലൈറ്റ് ലഭ്യമാണ്. ഫുള്‍ചാര്‍ജില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ ഇലക്ട്രിക് ബൈക്കിന് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയുമുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഒഡീസി ഇവോക്വിസ് ലൈറ്റ് ഇലക്ട്രിക് ബൈക്കില്‍ നിരവധി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. കീ-ലെസ് ഇഗ്നിഷന്‍, ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍, മോട്ടോര്‍ കട്ട്-ഓഫ് സ്വിച്ച്, ആന്റി-തെഫ്റ്റ് ലോക്ക്, സ്മാര്‍ട്ട് ബാറ്ററി, കോബാള്‍ട്ട് ബ്ലൂ, ഫയര്‍ റെഡ്, ലൈം ഗ്രീന്‍, മാഗ്ന വൈറ്റ്, ബ്ലാക്ക് കളര്‍ ഓപ്ഷനുകള്‍ എന്നിവ ഇതിലുണ്ട്.
'ഈ ലോഞ്ചിലൂടെ ഞങ്ങള്‍ സ്‌പോര്‍ടി റൈഡുകള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതാക്കി മാറ്റുകയാണ്. സാഹസികതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത തരത്തിലാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെര്‍ഫോമന്‍സിന്റെയും താങ്ങാനാവുന്ന വിലയുടെയും മികച്ച സംയോജനമാണിത്'- പുതിയ ബൈക്ക് അവതരിപ്പിച്ച് ഒഡീസി ഇലക്ട്രിക്കിന്റെ സ്ഥാപകനായ നാമിന്‍ വോറ പറഞ്ഞു. ഒഡീസി ഇലക്ട്രിക് ഇവോക്കിസ് ലൈറ്റ് ബൈക്കിന്റെ എക്സ്-ഷോറൂം വില 1.18 ലക്ഷം രൂപയാണ്.