Friday, March 20, 2026 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 04.50 PM

പരീക്ഷയ്ക്കിടെ സ്‌കൂള്‍ അടുക്കളയില്‍ ചിക്കന്‍ മുറിക്കാന്‍ നിര്‍ബന്ധിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍

cut

ജയ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പരീക്ഷയ്ക്കിടയില്‍ സ്‌കൂള്‍ അടുക്കളയില്‍ ചിക്കന്‍ മുറിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മോഹന്‍ലാല്‍ ദോഡയെന്ന അധ്യാപകന്റെ പെരുമാറ്റത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു. മന്ത്രിക്കും പരാതി നല്‍കി.വിഷയത്തില്‍ മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്‌കൂളിലെ പാചകക്കാരനെ ഒരു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതെത്തുടര്‍ന്ന് സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും പറയുന്നു.സബ്ഡിവിഷണല്‍ ഓഫീസര്‍ ആണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ രാഹുല്‍ കുമാര്‍ പര്‍ഗിയെ നിര്‍ബന്ധിച്ച് കോഴിയെ മുറിച്ച് തൊലി കളഞ്ഞ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW