Friday, March 20, 2026 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 03.03 PM

വീണ്ടും കടുപ്പിച്ച് ഇന്ത്യ; ഡോൺ ഉൾപ്പെടെ​ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

bans

പാക്കിസ്ഥാനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി. മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ വിലക്കി. പാക്കിസ്ഥാനിൽ നിന്നുള്ള സമ ടി വി, ബോൾ ന്യൂസ്, ഡോൺ ന്യൂസ്, ജിയോ ന്യൂസ് പ്രസിദ്ധീകരിച്ച 16 യുട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയിൽ റിപ്പോർട്ടിംഗ് പാടില്ലെന്നും ബിബിസിക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്.പാക് പൗരന്മാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. പരമാവധി പേർ ഇന്ത്യയിൽ നിന്ന് മടങ്ങി എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ പാകിസ്ഥാൻ പൗരന്മാരുണ്ടായിരുന്നത് മഹാരാഷ്ട്രയിലാണ്.

5000 അധികം പാക്ക് പൗരന്മാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗങ്ങൾക്കും ദീർഘകാല വിസകൾ ഉള്ളവരാണ്. ഇവർക്ക് ചില ഇളവുകളുണ്ട്. മെഡിക്കൽ വിസയിൽ തുടരുന്ന പാക് പൗരന്മാർക്ക് ഇന്ത്യ വിടാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇന്നലെ രാത്രി 10ന് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നു. 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിൻ്റെ യഥാർത്ഥ കണക്കുകൾ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW