-->
അന്തരിച്ച മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
വിമർശനങ്ങൾക്കിടയിൽ രേണു സുധി പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് രേണു ഷെയർ ചെയ്തിരിക്കുന്നത്.
"ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്... അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ രാത്രി ഞങ്ങൾ എടുത്ത സെൽഫിയാണ്. കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുനേക്കാൾ സ്നേഹം അൽപ്പം കൂടുതൽ എന്റെ കിച്ചുനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചെ. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം," എന്നാണ് രേണു കുറിച്ചത്.