-->
മോഹന്‍ലാല്‍ നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയില്‍ ആരാധകരെ പൊട്ടിചിരിപ്പിച്ചു മോഹന്‍ലാലിന്റെ നിരവധി സെല്‍ഫ് ട്രോളുകളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ചി്രതത്തിലെ വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്ന ഡയലോഗ് മോഹന്‍ലാല്‍ തന്നെ സജസ്റ്റ് ചെയ്തതാണെന്ന് പറയുകയാണ് നടനും സിനിമയുടെ കോ ഡയറക്ടറുമായ ബിനു പപ്പു.
'പടത്തില്‍ ശോഭന മാമിനെക്കൊണ്ട് കഞ്ഞി എടുക്കട്ടേ എന്ന് ചോദിപ്പിച്ചത് തരുണിന്റെ ഐഡിയ ആയിരുന്നു. ഒരു ട്രോള്‍ പോലെയാകുമല്ലോ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാല്‍ സാര്‍ ഇത് എങ്ങനെ എടുക്കുമെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ആഹാ ഇത് കൊള്ളാമല്ലോ എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. കുഴപ്പമില്ലെന്ന് കണ്ടപ്പോള്‍ എനിക്കും തരുണിനും ആശ്വാസമായി.
അപ്പോഴാണ് ലാലേട്ടന്‍ മോനെ നമ്മുക്ക് ആ 'വെട്ടിയിട്ട വാഴത്തണ്ട്' ഡയലോഗ് കൂടെ ചേര്‍ത്താലോ? ഈ ക്യാരക്ടര്‍ കിടക്കുകയല്ലേ.. നന്നായിരിക്കും എന്ന് പറഞ്ഞത്. ഞങ്ങള്‍ അത് തീരെ പ്രതീക്ഷിച്ചില്ല. സംഗതി പുള്ളി സ്വയം ട്രോളുകയാണ്. അതില്‍ ഫണ്‍ ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത്. സ്വയം ട്രോളാന്‍ അദ്ദേഹത്തെപ്പോലൊരു നടന്‍ തയ്യാറാകുന്നത് വലിയ കാര്യമാണ്' എന്നും ബിനു പപ്പു പറഞ്ഞു.
നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോയില്‍ എത്തുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മ്മിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ്‌യുടേതാണ് സംഗീതം. ഷാജി കുമാര്‍ ആണ് ഛായാഗ്രാഹകന്‍.