Friday, March 20, 2026 Last Updated 57 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 02.34 PM

ലോക ബാങ്ക് സഹായം വകമാറ്റി സർക്കാർ; കേര പദ്ധതിക്ക് ലഭിച്ച 140 കോടി രൂപ കൃഷിവകുപ്പിന് കൈമാറിയില്ല

2024 നവംബര്‍ 4 നാണ് കേര പദ്ധതിക്ക് ലോക ബാങ്ക്അംഗീകാരം ലഭിച്ചത് .
uploads/news/2025/04/777804/1.gif
photo - facebook

തിരുവനന്തപുരം: ലോക ബാങ്ക് സഹായം വകമാറ്റി സംസ്ഥാന സർക്കാർ. കേര പദ്ധതിക്ക് ലഭിച്ച പണമാണ് സംസ്ഥാന സർക്കാർ വകമാറ്റിയത്. ലോക ബാങ്കിൽ നിന്ന് കേന്ദ്ര സർക്കാർ വായ്പയായി എടുത്ത പണമാണിത്. കാർഷിക മേഖലയുടെ നവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പണം എടുത്തത്. പിന്നീട് ഈ പണം ഗഡുക്കളായി കേര പദ്ധതിക്കായി സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച 140 കോടി രൂപ ഇതുവരെ സംസ്ഥാന സർക്കാർ കൃഷിവകുപ്പിന് കൈമാറിയിട്ടില്ല. ഇത് സംബന്ധിച്ച് പരിശോധനയ്ക്ക് ലോക ബാങ്ക് സംഘം കേരളത്തിലേക്ക് എത്തും. മെയ് അഞ്ചിനാണ് ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാനത്ത് എത്തുക.

2024 നവംബര്‍ 4 നാണ് കേര പദ്ധതിക്ക് ലോക ബാങ്ക്അംഗീകാരം ലഭിച്ചത് . 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1655.85 കോടി രൂപ) വായ്പയായി നല്‍കുിയത്. ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‌റില്‍ (ഐബിആര്‍ഡി) നിന്നാണ് വായ്പ ലഭിക്കുക. പദ്ധതിയില്‍ 709.65 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വിഹിതം.

ഇത് ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപവും വര്‍ധിക്കും. പദ്ധതി പ്രാബല്യത്തില്‍ വന്നാൽ നാല് ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.പദ്ധതി മുഖേന അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഒമ്പത് മില്യണ്‍ ഡോളര്‍ വാണിജ്യ ധനസഹായം ലഭിക്കന്നത് .

Ads by Google
Ads by Google
LATEST NEWS
TRENDING NOW