Friday, March 13, 2026 Last Updated 5 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 09.53 AM

പ്രതികളുമായി ഒരു മുന്‍പരിചയവുമില്ല, കുടുങ്ങുമെന്ന ഭീതിയുമില്ല ; പക്ഷേ ജാമ്യത്തില്‍ ഇറക്കാന്‍ കൂടെ നില്‍ക്കും; അയ്യായിരവും പതിനായിരവും വാങ്ങും

uploads/news/2025/04/777768/prison.jpg

കോട്ടയം: പ്രതികളുമായി ഒരു മുന്‍പരിചയവുമില്ല, പക്ഷേ ജാമ്യത്തില്‍ ഇറക്കാന്‍ കൂടെ നില്‍ക്കും. അയ്യായിരവും പതിനായിരവുമൊക്കെ തുകയും വാങ്ങും. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ജാമ്യത്തില്‍ ഇറക്കി വരുമാന മാര്‍ഗമാക്കി മാറ്റുന്ന സംഘങ്ങള്‍ സജീവം.

സംസ്ഥാനത്തുടനീളം ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണു പുറത്തു വരുന്നത്. കുറ്റകൃത്യത്തിന് അനുസരിച്ചാണ് ഇത്തരക്കാര്‍ തുകയും നിശ്ചയിക്കുക. ഒരു മുന്‍പരിചയവും ഒന്നും ഇക്കൂട്ടര്‍ക്കു ബാധകമല്ല. പണം നല്‍കിയാല്‍ ജാമ്യമെടുക്കാന്‍ കൂടെ നില്‍ക്കും. ജാമ്യം നേടിയവര്‍ പുറത്തിറങ്ങി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ തങ്ങളും കുടുങ്ങുമെന്ന ബോധ്യവും ഇവര്‍ക്കില്ല.

തിരുവാതുക്കല്‍ ഇരട്ടക്കൊല കേസിലും സംഭവിച്ചത് ഇത്തരത്തില്‍ ഒന്നാണെന്നു പോലീസ് പറയുന്നു. കൊലക്കേസ് പ്രതി അമിത് ഉറാങ് മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണു ജാമ്യത്തിലിറക്കാന്‍ രണ്ടു സ്ത്രീകള്‍ മുന്നോട്ടു വരുന്നത്. അഞ്ചരമാസമായിട്ടും അമിതിനെ ജാമ്യത്തില്‍ ഇറക്കാന്‍ ആരും വന്നിരുന്നില്ല. ഇതോടെ ജയിലില്‍ വച്ചു പരിചയപ്പെട്ട മറ്റൊരു പ്രതിയാണു സ്ത്രീകളെക്കുറിച്ച് അമിത്തിനു വിവരം നല്‍കുന്നത്. ഇതോടെ അമിത് ഇവരെ ബന്ധപ്പെട്ടു, തുടര്‍ന്നു പണം വാങ്ങി ഇവര്‍ അമിത്തിനെ ജാമ്യത്തില്‍ ഇറക്കി.

അമിത് കൊലപാതകം നടത്തിയതോടെ കുടുങ്ങിയതും ഇവരാണ്. ഇരുവരെയും പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഏറ്റുമാനൂര്‍, കല്ലറ സ്വദേശികളായ രണ്ടു സ്ത്രീകളാണ് അമിത്തിനെ ജാമ്യത്തിലിറക്കിയത്. ഇരുവര്‍ക്കും അമിത്തുമായി ബന്ധമൊന്നുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവരെ ജാമ്യത്തിലിറക്കാനെത്തുന്നവരില്‍ പ്രതികളുമായി നേരിട്ടു ബന്ധമോ, പരിചയമോ ഇല്ലാത്തവരെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിചയം ഇല്ലാത്തവര്‍ക്കു ജാമ്യം എടുത്തു നല്‍കുന്ന സംഭവം ഞെട്ടിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതികളെ ആരാണു ജാമ്യത്തിലെടുക്കുന്നതെന്നു കൃത്യമായി പരിശോധിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ റിമാന്‍ഡിലായ പ്രതി അമിത് ഉറാങിനായി പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW