-->
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കെള്ളയില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് ജാമ്യം. അറസ്റ്റിലായി 90 ദിവസവും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഇദ്ദേഹം സമര്‍പ്പിച്ച ജാമ്യ അപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞു. പ്രത്യേക അന്വേഷസംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സാധിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് കിട്ടിയിരിക്കുന്നത്.
ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകും. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തില്‍ ജാമ്യം ലഭിക്കണമെന്നാണ് ആവശ്യം.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകാന്‍ കഴിയും. കട്ടിള പാളി കേസില്‍ ഇന്ന് തന്ത്രി കണഠരര് രാജിവരും ജാമ്യ അപേക്ഷ സമര്‍പ്പിക്കും. മൂന്നാം തീയതിയാണ് കോടതി ദ്വാരപാലക പാളി കേസില്‍ തന്ത്രിയുടെ ജാമ്യ അപേക്ഷ പരിഗണിക്കുക.