Friday, March 13, 2026 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 06.48 PM

പോറ്റിയുടെ ജാമ്യം; സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും

ജാമ്യത്തിന് കാരണം സർക്കാറി​െ​ന്‍റ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
potti, bail

പോറ്റിക്ക് ജാമ്യം കിട്ടിയത് സർക്കാറിനെതിരെ ആയുധമാക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും. ജാമ്യത്തിന് കാരണം സർക്കാറി​െ​ന്‍റ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

അന്വേഷണം മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കിൽ സിബിഐക്ക് വിടണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ളയിലെ അന്വേഷണത്തെ കോൺഗ്രസ്സാണ് ഭയപ്പെടുന്നതെന്നാണ് സിപിഎം നിലപാട്. പോറ്റിക്കും ജാമ്യം കിട്ടിയതോടെ സ്വർണ്ണക്കൊള്ളക്കേസാകെ ആവിയാകുന്നുവെന്നാണ് പ്രതിപക്ഷവിമർശനം. കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള സർക്കാർ നീക്കമെന്നാണ് ആക്ഷേപം.

സോണിയാഗാന്ധിയും പോറ്റിയുമായുള്ള കൂടിക്കാഴ്ചയിലും സ്വർണ്ണക്കൊള്ളയിൽ ഊന്നിയാണ്സിപിഎമ്മിൻറെ പ്രതിരോധം. പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടിയാലും എസ്ഐടിയിൽ വിശ്വാസമുണ്ടെന്നെ ഹൈക്കോടതിയുടെ പരാമർശം സർക്കാറിന് പിടിവള്ളിയായിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW