-->
നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവര്‍ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.സൗഭാഗ്യയ്‌ക്കൊപ്പമുള്ള അര്‍ജുന്റെ ജീവിതം എത്രത്തോളം തനിക്ക് പ്രധാനമാണ് എന്നാണ് അർജുൻ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 'ജീവിതത്തിലെ എല്ലാ ഭാരങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും നമ്മളെ മുക്തരാക്കുന്നത് സ്‌നേഹം എന്ന ഒരൊറ്റ വാക്കാണ്' എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചത്. സൗഭാഗ്യക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പോസ്റ്റിൽ കാണാം. ഉദയന്‍ പെരുമ്പഴന്തൂറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അർജുൻ പങ്കുവെച്ച പോസ്റ്റിനു താഴെ സൗഭാഗ്യയും കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരോടും സ്നേഹം അറിയിയിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.