Monday, March 16, 2026 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 24 Apr 2025 08.27 AM

അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ: ഗണപതി- അനഘ രവി ചിത്രം ഏറ്റെടുത്ത് ആരാധകർ

photo, viral
photo-www.instagram.com/ganapathisp_official/

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. നസ്‌ലിൻ, ഗണപതി, ലുക്മാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ മൂന്നു നായികമാരിൽ ഒരാൾ അനഘ രവി ആയിരുന്നു. നടാഷ എന്ന കഥാപാത്രത്തെയാണ് അനഘ അവതരിപ്പിച്ചത്.

ചിത്രത്തിൽ നസ്ലന്റെ നായിക പരിവേഷത്തോടെയാണ് ആദ്യം അനഘയെ അവതരിപ്പിക്കുന്നതെങ്കിലും, ഗണപതി അവതരിപ്പിച്ച ദീപക് പണിക്കരോടാണ് തനിക്ക് പ്രണയമെന്ന് പിന്നീട് നടാഷ തുറന്നു പറയുന്നുണ്ട്. ഗണപതിയാണ് ദീപക് പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ, അനഘയും ഗണപതിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'അൺടോൾഡ്' എന്ന അടിക്കുറിപ്പോടെ ഗണപതിയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്.


അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ, ആലപ്പുഴ ജിംഖാനയുടെ രണ്ടാം പാർട്ട് ഇതാണല്ലേ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW