-->
ജിപി എന്ന ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ്.ഗോപികയുടെ സഹോദരി കീര്‍ത്തനയുടെ പിറന്നാള്‍ ദിനം ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മണിച്ചിത്രത്താഴിൽ മോഹൽലാൽ പറയുന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് ജിപിയുടെ റീൽ.
''മാടമ്പള്ളിയിലെ മനോരോഗി നീ വിചാരിക്കുന്നതു പോലെ ശ്രീദേവിയല്ല... '' എന്നു തുടങ്ങുന്ന ഡയലോഗാണ് റീലിൽ കേൾക്കുന്നത്. കീർത്തനക്കൊപ്പം ഗോപികയെയും ജിപിയെയും ദൃശ്യങ്ങളിൽ കാണാം. ''ഹാപ്പി ബർത്ത്ഡേ മിട്ടായി, നിന്റെ ശല്യം ഞാൻ മിസ് ചെയ്യുന്നു'', എന്നാണ് വീഡിയോയ്ക്ക് ഗോവിന്ദ് പത്മസൂര്യ ക്യാപ്ഷനായി കുറിച്ചത്. ''നന്ദി ഉണ്ട് ബ്രോ'', എന്നാണ് കീർത്തന വീഡിയോക്കു താഴെ കമന്റായി കുറിച്ചത്.