Friday, March 20, 2026 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 08.41 AM

കോട്ടയം ഇരട്ടക്കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ തെളിവായി, പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് പോലീസ്

kottaya, double, murder, case, updates

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് എന്നുറപ്പിച്ച് പോലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എല്ലാത്തിനും തെളിവായി ലഭിച്ചിരിക്കുന്നത്. അതിക്രൂര കൊലപാതകം അമിത് ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്നയാളാണ് അമിത്. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.

സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു

Ads by Google
Ads by Google
LATEST NEWS
TRENDING NOW