-->
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ യുഎഇ ഭരണാധികാരികൾ അനുശോചനം അറിയിച്ചു . ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മാർപാപ്പയുടെ നിര്യാണത്തിൽ തന്റെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പരിശുദ്ധനായ മാർപ്പാപ്പയുടെ നിര്യാണത്തിൽ ഏറെ ദു:ഖം രേഖപ്പെടുത്തുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എക്സ് അക്കൗണ്ടിൽ കുറിച്ചു. എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച അദ്ദേഹത്തിന്റെ കാരുണ്യവും എളിമയും മതാന്തര ഐക്യവും ലോകമെമ്പാടുമുള്ള ജനങ്ങളെ ഇനിയും സ്വാധീനിക്കുമെന്നും ദുബൈ ഭരണാധികാരി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വിവിധ രാജ്യക്കാരായ നിരവധി വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്.