Friday, March 20, 2026 Last Updated 57 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Apr 2025 03.34 PM

അയല്‍വാസിയെ കൊന്ന് ബംഗാളില്‍നിന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ വടകരയില്‍നിന്ന് പിടികൂടി

in

കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു.ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബം​ഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാ​ഗ്യത്തെ തുടർന്നാണ് അയൽവാസിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW