-->
തിരൂർ: ഒരു ദശകം കേരളത്തെ ശൂന്യതയിലാക്കിയ പിണറായി സർക്കാർ കോടികൾ മുടക്കി ആർക്കു വേണ്ടിയാണ് ഒമ്പതാം ഭരണ വാർഷികം ആഘോഷിക്കുന്നതെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ്രാജീവ് ചന്ദ്രശേഖർ.സംസ്ഥാനത്തിന് വേണ്ടി അടിസ്ഥാന സൗകര്യം ഉണ്ടാക്കിയിട്ടി
ല്ല. നൂറ് രൂപ അധികം ചോദിച്ച ആശാ വർക്കർമാർക്ക് അതു പോലും അനുവദിച്ചു കൊടുക്കാനായില്ല.പെൻഷൻകാർക്ക്നാലും അഞ്ചും മാസത്തെ പെൻഷൻ കൊടുക്കാൻ ബാക്കിയാണ്.കെ.എസ്.ആർ.ടി.സിക്ക് ശമ്പളം കൊടുക്കാൻപണമില്ല. തീരദേശ തൊഴിലാളികളും ഏറ്റവും ദുർബ്ബലമായ അവസ്ഥയിലാണ്.എന്തിനു വേണ്ടിയാണ് ദുർബ്ബലമായ അവസ്ഥയിൽ സർക്കാർ ഭരണ വാർഷികം ആഘോഷിക്കുന്നതെന്നും അദ്ദേഹം ചൊദിച്ചു.
വികസിത കേരളം എന്ന ആശയത്തെ മുൻ നിർത്തി ബി.ജെ.പി.മലപ്പുറം വെസ്റ്റ് ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
നിക്ഷേപം, തൊഴിൽ ഇതൊന്നുംകേരളത്തിൽ കൊണ്ടുവരാൻ എൽ.ഡി.എഫിനു കഴിവില്ല. യു.ഡി.എഫിൻ്റെ കാര്യവും അങ്ങനെത്തന്നെയാണ്. എവിടെ നോക്കിയാലും അഴിമതി നിറഞ്ഞ കാലഘട്ടമായിരുന്നു 2014 വരെ ഭാരതത്തിൽ.വിലക്കയറ്റവും തൊഴിലില്ലായ്മയുംരൂക്ഷമായിരുന്നു. ഈ ഘട്ടത്തിലാണ് വികസിതഭാരതത്തിനു വേണ്ടി ജനങ്ങൾ ബി.ജെ.പി.യെതെരഞ്ഞെടുത്തത്.സകല മേഖലകളിലും വികസനക്കുതിപ്പുനടത്തിയനരേന്ദ്ര മോദി സർക്കാരിൻ്റെ കർമ്മനിരതമായ പ്രവർത്തനം കൊണ്ട് വികസിതരാഷ്ട്രങ്ങളുടെ നിരയിലേക്ക് ഭാരതത്തെഉയർത്താൻ കഴിഞ്ഞുവെന്നത് ലോകംഅംഗീകരിച്ച വസ്തുതയാണ്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കോടികൾ നിക്ഷേപിച്ചാണ് പ്രവർത്തിക്കുന്നത്.
അവരിലൂടെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുന്നു.ഇത്തരംപദ്ധതികൾകേരളത്തിലും വരുണം.ബി.ജെ.പിക്ക് മാത്രമേ കേരളത്തേയും കേരളത്തിലെ ജനങ്ങളേയുംസമഗ്രപുരോഗതിയിലേക്ക്നയിക്കാൻകഴിയുകയുള്ളു.വികസനത്തിലൂടെപുരോഗതികാണിച്ചപാർട്ടിയാണ് ബി.ജെ.പി.നേതൃത്വം നൽകുന്ന എൻ.ഡി.എ.രാജ്യവ്യാപകമായമാറ്റംകേരളത്തിലും ഉണ്ടാകണം. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി എന്ന സന്ദേശം മുറുകെ പിടിച്ച് കേരളത്തിൻ്റെ സമഗ്ര വികസനത്തിനുംസമഗ്രമാറ്റത്തിനുമാണ്ബി.ജെ.പി.രംഗത്തുള്ളത്.കഴിഞ്ഞരണ്ടുദശാബ്ദമായി ബി.ജെ.പി.വർഗ്ഗീയ പാർട്ടിയാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യൻയൂണിയൻ മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ കൊടുത്ത ഹരജിയിൽ തങ്ങൾ കേരളാ മസ്സീംങ്ങളുടെ പ്രതിനിധി ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. കോൺഗ്രസ്സാകട്ടെ തങ്ങൾക്ക് വോട്ടു ബാങ്ക് മാത്രമാണ് ലക്ഷ്യമെന്ന് തെളിയിച്ചു കഴിഞ്ഞു. എന്നാൽ നരേന്ദ്ര മോദിസർക്കാർവിഭാവനംചെയ്യുന്ന പദ്ധതികൾ എല്ലാവർക്കും വേണ്ടിയാണ്. യഥാർത്ഥ വസ്തുതകൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.കേരളത്തെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നതെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്ക് വളരെ പ്രധാനപ്പെട്ടതാണ്. വികസിത കേരളത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന എല്ലാവരേയും നേതാവാക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.