-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റ് ഭാഷകളിലും താരത്തിന് ആരാധകര്‍ ഏറെയാണ്.സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോസ് പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ നിരവധി പ്രതിസന്ധികൾ നേരിട്ട ഭാവന ചങ്കൂറ്റത്തോടെ തന്റെ ജീവിതം നയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സ്വയം സുഖപ്പെടുത്താനുള്ള ശക്തമായ വഴി യാത്രയാണെന്നാണ് താരം പറയുന്നത്. തന്റെ യത്രകൾക്കിടയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് The most powerful way of self-healing #Travelling എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ചിത്രത്തിനു താഴെ താരത്തിന് ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ഈ ഭാവനയെയാണ് ഞങ്ങൾക്ക് വേണ്ടതെന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.നിങ്ങൾ എന്നും ഇത്തരത്തിൽ സന്തോഷവതിയായി ഇരിക്കണമെന്നും കമന്റ്. ഭവനയുടെ പോസ്റ്റ് മിനിറ്റുകൾക്കൊണ്ടു തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.