Friday, March 20, 2026 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Apr 2025 10.52 AM

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈന്‍ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും ബന്ധം അന്വേഷിച്ച് എക്‌സൈസ്

hybrid, ganja, case, updates

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാതാരങ്ങളുടെ ബന്ധം അന്വേഷിച്ച് എക്‌സൈസ്. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയില്‍ വ്യക്തത വരുത്താന്‍ ഇന്നും കൂടുതല്‍ ചോദ്യം ചെയ്യും. ലഹരിക്കേസില്‍ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരുകയും ചെയ്യും.

തസ്ലീമ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. താനും സിനിമാ മേഖലയില്‍ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാല്‍ ഈ കേസുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് തസ്ലീമ പറഞ്ഞിരുന്നത്. നേരത്തെ ഇവരുമായി ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് തസ്ലീമ മൊഴി നല്‍കിയിരുന്നത്. ഇരു നടന്മാരെയും അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നാണ് പോലീസിന്റെ നിഗമനം.

സിനിമാ മേഖലയിലേക്കും അന്വേഷണം നീളുമെന്നും പ്രതികളുടെ മൊഴി മാത്രം മുഖവിലയ്ക്കെടുക്കില്ലെന്നും അസി. എക്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡ് ചെയ്ത് 20 ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികളെ എക്സൈസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

കഴിഞ്ഞ മാസം 27-ന് എറണാകുളത്ത് എത്തിയ തസ്ലീമ ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതായാണ് വിവരം. 3 കിലോ കഞ്ചാവ് സിനിമാ മേഖലയില്‍ വിതരണം ചെയ്തുവെന്നാണ് എക്സൈസ് സംശയിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW