-->
ഷൈനിന്റെ പേര് പുറത്തു വന്നത് ഷൈൻ അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന വിൻസിയുടെ വാക്കുകൾക്ക് പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് വിൻസി ആലോചിക്കണമായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വിൻ സിക്ക് താൻ പിന്തുണ കൊടുത്തിരുന്നു എന്നും പിന്നീട് മാറ്റി പറയുമ്പോൾ പിന്തുണ കൊടുത്തവർ എന്ത് ചെയ്യുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇങ്ങനെയാണെങ്കിൽ പെൺകുട്ടികൾക്ക് പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
'ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു. വീഡിയോ ഇട്ട് ഓരോന്ന് പറഞ്ഞിട്ട് പിന്നെ ഇങ്ങനെ മാറ്റി പറഞ്ഞിട്ട് കാര്യമില്ല. ഞാനൊക്കെ ആ കുട്ടിക്ക് സപ്പോർട്ട് നൽകിയതാണ്. ഇപ്പോൾ പിന്തുണ കൊടുത്തവർ എന്ത് പറയാൻ. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും മുന്നോട്ട് വരുമ്പോൾ പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും. നമ്മൾ പിന്തുണ കൊടുത്തിട്ട് പിന്നെ നാളെ ആ പെൺകുട്ടി മാറ്റി പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും. ഇതൊക്കെ സ്ഥിരം കാണുന്നതും കേൾക്കുന്നതുമാണ്'. ഭാഗ്യലക്ഷ്മി പറഞ്ഞു.
സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍ സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിന്‍ സി പരാതി നല്‍കിയിരുന്നു.
നടന്റെ പേര് പുറത്തുവിടരുത് എന്ന് വിൻ സി പറഞ്ഞെങ്കിലും സിനിമാ സംഘടനകളിൽ നിന്ന് നടന്റെ പേര് പുറത്തുവന്നിരുന്നു . നടന്റെ പേര് പുറത്തുവന്നത് നടൻ അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന് ഭയമുണ്ടെന്നും തന്നോട് വിശ്വാസ വഞ്ചന കാണിച്ച സംഘടനയിൽ നിന്ന് പരാതി പിന്‍വലിക്കുമെന്നും വിൻ സി അലോഷ്യസ് പറഞ്ഞിരുന്നു.