Friday, March 20, 2026 Last Updated 56 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 20 Apr 2025 02.25 PM

ബിജെപിയുടെ ജില്ലാ ഓഫീസുകള്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കും: രാജീവ് ചന്ദ്രശേഖര്‍

rajiv, chandrasekhar, bjp, office

തിരുവനന്തപുരം: നേതാവാകാന്‍ അല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കാനാണ് താന്‍ വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ ജില്ലാ ഓഫീസുകള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കും. അവിടെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് രണ്ടിന് തലസ്ഥാനത്ത് പ്രധാനമന്ത്രി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ ബിജെപി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇനി നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരാണ് ഭാവിയില്‍ എംഎല്‍എയും എംപിയും ഒക്കെ ആകുന്നത്. നേതാവാകണമെങ്കില്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടി തിരഞ്ഞെടുപ്പില്‍ വിജയിക്കണം. ഇതാണ് ബിജെപിയുടെ പൊളിറ്റിക്കല്‍ റോള്‍മാപ്പെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ എംഎല്‍എയോ എംപിയോ ആകണമെങ്കില്‍ ജനങ്ങളുടെ അംഗീകാരം മാത്രമാണ് മാനദണ്ഡം. ജനങ്ങളാണ് തീരുമാനിക്കുന്നത് ആരാണ് അര്‍ഹതപ്പെട്ട നേതാവ് എന്ന്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. അവര്‍ രണ്ടുപേരും ഒരേപോലെ ജനങ്ങളുടെ മനസ്സില്‍ വിഷം നിറയ്ക്കുകയാണ്. ബിജെപി എല്ലാവരോടും ഒപ്പം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് രണ്ടിന് വിഴിഞ്ഞത്ത് പ്രധാനമന്ത്രി എത്തും. ഊഷ്മളമായ സ്വീകരണം നമ്മള്‍ അദ്ദേഹത്തിന് ഒരുക്കണം. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം സൗത്തില്‍ മികച്ച വിജയം ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW