-->
സത്യം ഒരുനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി.പി ദിവ്യ. എത്ര സത്യസന്ധമായി ജീവിച്ചാലും ആള്‍ക്കൂട്ടം കാര്യമറിയാതെ കല്ലെറിയും. ഈസ്റ്റര്‍ ആശംസ വീഡിയോയിലാണ് ദിവ്യയുടെ പരാമര്‍ശം.
നമ്മുടെ ജീവിതം സത്യസന്ധമാണെങ്കില്‍ ഏത് പാതളത്തില്‍ നിന്നും തിരിച്ചുവരും. നിസ്വാര്‍ത്ഥരായ മനുഷ്യര്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനാണ് യേശുവിനെ ക്രൂശിച്ചത്. നിലപാടുകള്‍ക്ക് മുള്‍കുരീടം അണിഞ്ഞ് കുരിശ് മരണം വിധിച്ചാലും ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരികതന്നെ ചെയ്യുമെന്നും ഫേസ്ബുക്ക് വിഡിയോയില്‍ അവര്‍ വ്യക്തമാക്കി.
അതേസമയം അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ എന്ന കുറിപ്പുമായി പി പി ദിവ്യ നേരത്തെയും രംഗത്തെത്തിയിരുന്നു. ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്റെ വരികളും വരയുമാണ് പി പി ദിവ്യ ഫേസ് ബുക്കില്‍ പങ്കുവച്ചത്. കേസിനെ കുറിച്ചൊന്നും പറയാതെയാണ് കുറിപ്പ്.