-->
കിഫ്ബി ഫണ്ടുപയോഗിച്ച് എറണാകുളം ജില്ലയിലെ ചെല്ലാനം രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിലെ കടലാക്രമണം രൂക്ഷമായ പത്ത് ഹോട്ട്സ്പോട്ടുകളിലും പരിഹാര പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണം രൂക്ഷമായിരുന്ന സ്ഥലമാണ് ചെല്ലാനം. ഇവിടം ഇപ്പോൾ ശാന്തമാണ്. രണ്ടാംഘട്ട വികസന പദ്ധതികൾ കൂടി ആരംഭിച്ചാൽ ചെല്ലാനം മറ്റൊരു മോഡലായി മാറുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പരിഹാര പദ്ധതികൾക്കായി 1500 കോടി രൂപയാമ് കിഫ്ബി അുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ കുടിവെള്ള പ്രതിസന്ധിയില്ല. ജൽജീവന് മിഷന് പുറമേ കുടിവെള്ള പ്രതിസന്ധി മറികടക്കുവാനായി 5000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജലസേചന വകുപ്പിലെ 101 പദ്ധതികൾക്കായി കിഫ്ബി 6912 കോടി രൂപ ചെലവഴിച്ചിരുന്നു.
രണ്ടര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനായെന്നും കിഫ്ബി പദ്ധതി കേരളത്തിന്റെ മുഖവും മുഖശ്രീയുമായി മാറിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കിഫ്ബിയുടെ സഹായത്തോടെ തന്റെ മണ്ഡലമായ ഇടുക്കിയിലെ മുരിക്കാട്ടുകുടിയില്‍ അഞ്ചുകോടി രൂപ മുടക്കിയ നിര്‍മ്മിച്ച ഗവ. ട്രൈബല്‍ എച്ച്എസ്. സ്കൂള്‍ കെട്ടിടം ആ നാടിനുതന്നെ അഭിമാനമാണ്. പഴയരിക്കണ്ടം ഗവ. യു.പി. സ്കൂള്‍ ഒരു കോടി രൂപ മുടക്കിയാണ് നവീകരിച്ചത്. ഗവ. കോളജ് കട്ടപ്പനയില്‍ 6.34 കോടി ചിലവില്‍ പുന:ര്‍നിര്‍മ്മിച്ചു. കട്ടപ്പന ഗവ. ഐ.ടി.ഐ. അന്തരാഷ്ട്ര നിലവാരത്തിലേയ്ക്കുയര്‍ത്താന്‍ 5. 58 കോടിയാണ് കിഫ്ബി മുടക്കിയത്. പണിക്കന്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി സൂളിന് അനുവദിക്കപ്പെട്ട പുതിയ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു.
ഹില്‍ ഹൈവേകളായ കുട്ടിക്കാനം ചപ്പാത്ത് (107.7 കോടി), പീരുമേട്- ദേവികുളം റോഡ്, തൊടുപുഴ പുലിയന്‍മല റോഡ് (144.1 കോടി) തുടങ്ങിയ റോഡുകളും കിഫ്ബി വഴി നിര്‍മാണം പൂര്‍ത്തിയാകുന്നു.