Wednesday, March 11, 2026 Last Updated 42 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 12.41 PM

ആക്രമിക്കാന്‍ ആരോ വന്നെന്ന് പേടിച്ചോടുകയായിരുന്നു ; പോലീസിന് മറുപടി നല്‍കി നടന്‍ ഷൈന്‍ ടോം ചാക്കോ

uploads/news/2025/04/776621/shine-tom-chacko.jpg

കൊച്ചി: ആരോ ആക്രമിക്കാന്‍ തന്റെ ഹോട്ടല്‍മുറി തേടി വന്നതാണെന്ന് ഭയന്നാണ് താന്‍ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മറുപടി. ഡാന്‍സാഫ് വന്നപ്പോള്‍ നടന്‍ എന്തിനാണ് ഇറങ്ങിയോടിയതെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മറുപടി. രാവിലെ പത്തുമണി മുതല്‍ ഒരു മണിക്കൂറായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തന്നെ ആക്രമിക്കാന്‍ ആരോ മുറിയിലേക്ക് വന്നതായിരിക്കുമെന്ന് ഭയന്നോടുകയായിരുന്നു എന്നും ഓടി താന്‍ മറ്റൊരു ഹോട്ടലിലേക്കാണ് പോയതെന്നും നടന്‍ പറഞ്ഞു. പോലീസ് ആണ് വന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഓടുകയില്ലായിരുന്നെന്നും നടന്‍ പറഞ്ഞു. ബുധനാഴ്ച നടന്‍ താമസിക്കുന്ന മുറിയിലേക്ക് ഡാന്‍സാഫ് എത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടുകയായിരുന്നു. അതിന് ശേഷം ഷൈന്റെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത് തമിഴ്‌നാട്ടിലായിരുന്നു. എന്നാല്‍ നടന്‍ ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.

ഷൈന്റെ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഷൈന്റെ കോള്‍ വിവരങ്ങള്‍, വാട്‌സാപ്പ് ചാറ്റുകള്‍, ഗൂഗിള്‍പേ ട്രാന്‍സാക്ഷന്‍ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. ഷൈന് മൂന്ന് ഫോണുകള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏത് ഫോണ്‍ വഴിയാകാം ഇടപാടുകള്‍ നടത്തിയിരിക്കുക എന്നതാണ് പോലീസ് പരിശോധിക്കുന്നത്. മൂന്ന് ഫോണുകളില്‍ ഏതു നമ്പറില്‍ നിന്നുമാണ് ഷൈന്‍ വാട്‌സാപ്പ് ചാറ്റുകളും ബാങ്ക് ഇടപാടുകളും നടത്തിയിരുന്നതെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

ഷൈന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെങ്കില്‍ അതിന്റെ സാമ്പത്തീകം ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ നടത്താന്‍ നടന്‍ ഫോണ്‍ ഉപയോഗിച്ചിരിക്കാമെന്ന സാധ്യതകളും പോലീസ് ഉപയോഗിക്കുകയാണ്. ഭയന്നോടി എന്ന ഷൈന്റെ വെളിപ്പെടുത്തലും നടന് കൂടുതല്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്ന സാധ്യതകളാണ്. ഷൈന് ആരില്‍ നിന്നെങ്കിലും ഭീഷണിയുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം നടന്‍ ആരെയെങ്കിലും നിയമപരമായി അറിയിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും നടന്‍ നേരിടേണ്ടി വരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW