Wednesday, March 11, 2026 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 12.35 PM

മറ്റുള്ളവരെ സ്‌നേഹിയ്ക്കുന്നത് പോലെ തന്നെ നമുക്ക് നമ്മളെയും ഒന്ന് സ്‌നേഹിയ്ക്കാം

self-love

സ്വയം കുറച്ച് സ്‌നേഹവും കരുതലും ഉണ്ടാകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരെ സ്‌നേഹിയ്ക്കുന്നത് പോലെ തന്നെ നമുക്കും കുറച്ച് സ്‌നേഹം നല്‍കണം. നമ്മുടെ കാര്യത്തിലും കുറച്ച് ശ്രദ്ധ ഉണ്ടാകണം. എന്നാല്‍, നമ്മള്‍ നമ്മള്‍ക്ക് വേണ്ടി പലപ്പോഴും ഒന്നും ചെയ്യാറില്ല. നമ്മള്‍ നമ്മള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ അവിടെ സെല്‍ഫ് ലൗ വേണം. ഇത്തരത്തില്‍ സ്വയം സ്നേഹിക്കാന്‍ ആരംഭിക്കുന്നത് മുതല്‍ നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിയ്ക്കും....

* മികച്ച പങ്കാളി - സെല്‍ഫ് ലൗ ഉള്ള മിക്കവരും തങ്ങള്‍ക്ക് ചേരുന്ന പങ്കാളിയെ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും. തങ്ങളെ മനസ്സിലാക്കുന്ന ആളെ തിരഞ്ഞെടുക്കാന്‍ ഇവര്‍ പലപ്പോഴും ശ്രദ്ധിക്കും. അതിനാല്‍ തന്നെ നല്ല ഹെല്‍ത്തി റിലേഷന്‍ഷിപ്പ് കൊണ്ട് നടക്കാന്‍ ഇവര്‍ക്ക് സാധിക്കും. അത് മാത്രമല്ല, സാമ്പത്തികമായി എന്തെങ്കിലും പ്രതിസന്ധി വന്നാല്‍ പങ്കാളിയ്ക്ക് താങ്ങായി നില്‍ക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ തങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാനും അവരുടെ കഴിവുകള്‍ കണ്ടെത്താനും അതില്‍ വിശ്വാസം അര്‍പ്പിക്കാനും ഇവര്‍ക്ക് സാധിക്കും. ഇതെല്ലാം സെല്‍ഫ് ലൗ ഉണ്ടെങ്കില്‍ ലഭിക്കുന്ന ഗുണങ്ങളാണ്.

* ആത്മവിശ്വാസം - ഒരാള്‍ക്ക് ഈ ലോകത്ത് ജീവിക്കണമെങ്കില്‍ ഏറ്റവും അനിവാര്യമായിട്ടുള്ള കാര്യമാണ് ആത്മവിശ്വാസം. നമ്മള്‍ മറ്റുള്ളവരെ എല്ലാ കാര്യത്തിനും ആശ്രയിച്ച് ജീവിച്ചാല്‍ നമ്മള്‍ക്ക് ഒരിക്കലും ആത്മവിശ്വാസം വരില്ല. നമ്മള്‍ ഒരു കാര്യം ഒറ്റയ്ക്ക് ചെയ്യാന്‍ ധൈര്യം സംഭരിക്കണമെങ്കില്‍ അതിന് വേണം ആത്മവിശ്വാസം. നമ്മള്‍ സ്വയം സ്നേഹിക്കാന്‍ ആരംഭിക്കുമ്പോള്‍ നമ്മള്‍ക്ക് നമ്മളുടെ കഴിവുകളെ കുറിച്ചും പോരായ്മകളെ കുറിച്ചും സ്വയം അവബോധം ഉണ്ടാകാന്‍ തുടങ്ങും. ഇത് നമ്മളുടെ ആത്മവിശ്വാസം വര്‍ദ്ധപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. സ്വയം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് ഏതൊരു പ്രതിസന്ധിയേയും തരണം ചെയ്യാന്‍ നമ്മളെ സ്വയം പ്രാപ്തരാക്കുന്നതാണ്.

* പരീക്ഷണങ്ങള്‍ - പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും അതുപോലെ, പുതിയ മേഖലയിലേയ്ക്ക് ചുവട് വെക്കാനും ധൈര്യം കാണിക്കും. അതില്‍ പരാജയം നേരിട്ടാലും അത് മാനസികമായി ഇവരെ തളര്‍ത്തില്ല. വീണ്ടും പുതിയ പുതിയ കാര്യങ്ങള്‍ കണ്ടെത്താനും പഠിക്കാനും അതിലേയ്ക്ക് എത്തിച്ചേരാനും ഇവര്‍ ശ്രമിക്കുന്നതാണ്. അതിനാല്‍ തന്നെ പല കാര്യത്തിലും ഇവര്‍ കൂളായിരിക്കും.

* സ്ട്രെസ്സ് കുറയ്ക്കാം - നിങ്ങളില്‍ സെല്‍ഫ് ലൗ വര്‍ദ്ധിക്കുമ്പോള്‍ ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. ഇത് ഒരു തരത്തില്‍ സ്ട്രെസ്സ് കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. പലര്‍ക്കും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? അല്ലെങ്കില്‍ ഒരു കാര്യം ചെയ്യുന്നതിന് മുന്‍പ് അതിന്റെ ദോഷവശങ്ങളും മനസ്സിലാക്കി ഏതിനെ നേരിടാനുള്ള എല്ലാവിധ കരുത്തും ഇവര്‍ക്ക് ഉണ്ടായിരിക്കും.അ തിനാല്‍ തന്നെ മാനസികമായി ഇവര്‍ക്ക് കുറേ സമാധാനം ലഭിക്കും. ഇത് സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

* ശ്രദ്ധാലുക്കള്‍ - ഇവര്‍ എല്ലാ കാര്യത്തിലും കുറച്ചധികം ശ്രദ്ധ ചെലുത്തുന്നവരായിരിക്കും. കാരണം, ഒരു കാര്യം ചെയ്താല്‍ അത് എങ്ങിനെ തങ്ങളെ ബാധിക്കും എന്ന് ഇവര്‍ ചിന്തിക്കും. അതുപോലെ, ഇതിനുവേണ്ട പരിഹാരവും ഇവര്‍ കണ്ടെത്തുന്നതായിരിക്കും. അതുപോലെ, ഏതൊരു കാര്യം ചെയ്യുന്നതിന് മുന്‍പും രണ്ട് വട്ടം ചിന്തിക്കുന്നവരാണ് ഇവര്‍. ഇവരെ വേദനിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങള്‍ അല്ലെങ്കില്‍ മറ്റുള്ളവരുടെ സമീപനം എന്നിവ ഇല്ലാതാക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കും. അതിനാല്‍ തന്നെ എല്ലാവരില്‍ നിന്നും ഒരു കൈ അകലം പാലിച്ചായിരിക്കും ഇവര്‍ പെരുമാറുന്നത്.

Ads by Google
Saturday 19 Apr 2025 12.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW