Wednesday, March 11, 2026 Last Updated 40 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 11.41 AM

തേക്കടി യാത്രയ്ക്കിടയില്‍ വഴിതെറ്റിയത് ഭാഗ്യമെന്ന് നവ്യ നായര്‍; നല്ല ടേസ്റ്റുള്ള പഴം പൊരിയും ബീഫും നാടന്‍ ചായയും കഴിക്കാന്‍ പറ്റിയെന്ന് താരം

പ്രേക്ഷകരുടെ സ്വന്തം ബാലാമണിയായ നവ്യ സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ യാത്രയ്ക്കിടയില്‍ വഴി തെറ്റിയതു കൊണ്ട് നാടന്‍ ചായയും പഴം പൊരിയും ബീഫും കഴിക്കാന്‍ കഴിഞ്ഞെന്ന് പറയുകയാണ് താരം.
Navya Nair
Navya Nair about pazham pori and beef (Image Source: Instagram)

മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായര്‍. പ്രേക്ഷകര്‍ ബാലാമണിയായി ഹൃദയം കൊണ്ട് സ്വീകരിച്ച നവ്യ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോഴും ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മടങ്ങി വരവില്‍ സിനിമയില്‍ മാത്രമല്ല നൃത്ത വേദികളിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള നവ്യയുടെ ഓരോ പോസ്റ്റുകളും ഹൃദയപൂര്‍വ്വമാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നവ്യ പങ്കിട്ടത് ഒരു യാത്രയുടെ വീഡിയോയാണ്. യാത്രയ്ക്കിടയില്‍ നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള ഫുഡ് കോംബിനേഷനായ പഴംപൊരിയും ബീഫും നവ്യ കഴിച്ചു. നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ ലഭ്യമാകുന്ന വിധത്തിലേക്ക് ഈ ഭക്ഷണത്തിന്റെ ജനപ്രീതി വളര്‍ന്നത് സോഷ്യല്‍മീഡിയയിലും ഫുഡ് വ്ളോഗുകളിലും പ്രത്യക്ഷപ്പെട്ട് ആളുകള്‍ക്കിടയില്‍ വൈറലായ ശേഷമാണ്.
ഇപ്പോഴിതാ തേക്കടി യാത്രയ്ക്കിടയില്‍ പഴംപൊരിയും ബീഫും കഴിക്കാനായി പാലായ്ക്കടുത്തുള്ള കടയിലെത്തിയതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയാണ് നവ്യ. മാതാപിതാക്കള്‍ക്കും മകനും സഹോദരനുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ കടയിലെ വീഡിയോയാണ് നവ്യ ഷെയർ ചെയ്തത്.
‘‘തേക്കടിയിൽ നിന്ന് വരുന്ന വഴി കുറച്ച് തെറ്റി , അതുകൊണ്ട് ഭാഗ്യവശാൽ ഇൻസ്റ്റാഗ്രാം വൈറൽ ആയ കണ്ണന്റെ ബക്കറ്റ് ലിസ്റ്റ് ഇൽ ഉണ്ടാരുന്ന “ ‘മോഹൻചേട്ടന്റെ ചായക്കട’ എത്തി...മസ്റ്റ് ട്രൈ പഴംപൊരി ബീഫ് കറി, നാടൻ ചായ. ഫുഡിന്റെ സ്വാദ് അതിഗംഭീരം, മോഹൻചേട്ടന്റേം സഹോദരന്റേം പെരുമാറ്റം, സ്നേഹം, എല്ലാംകൊണ്ടും സന്തോഷമായി...’’ വീഡിയോയ്ക്കൊപ്പം നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Ads by Google
Saturday 19 Apr 2025 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW