Thursday, March 12, 2026 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 11.09 AM

എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച പ്രതി പോണ്‍ വീഡിയോകള്‍ക്ക് അടിമ ; കൃത്യം നടക്കുമ്പോള്‍ നഴ്‌സുമാരും മുറിയില്‍ ഉണ്ടായിരുന്നു

uploads/news/2025/04/776607/arrested.jpg

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച പ്രതി പോണ്‍ വീഡിയോകള്‍ക്ക് അടിമയെന്ന് മൊഴി ആശുപത്രിയിലെ ടെക്നീഷ്യനായ ബിഹാര്‍ സ്വദേശീയ ദീപക് (25) ആണ് പിടിയിലായത്. താന്‍ അവിവാഹിതനാണെന്നും പോണ്‍ വീഡിയോകള്‍ക്ക് അടിമയാണെന്നുമായിരുന്നു പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് പറഞ്ഞത്.

ഏപ്രില്‍ 6 നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി ജോലിയില്‍ പ്രവേശിച്ചത്. ഏപ്രില്‍ 13 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട യുവതി ഭര്‍ത്താവിനോട് താന്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതോടെയാണ് ഇവര്‍ പരാതിയുമായി പോയത്. പരാതി നല്‍കി അഞ്ചാം ദിവസം പ്രതി പിടിയിലാകുകയും ചെയ്തു.

പ്രതിയെ കൂടാതെ മറ്റു രണ്ട് നേഴ്സുമാര്‍ കൂടി മുറിയില്‍ ഉണ്ടായിരുന്നുവെന്നും കൃത്യം നടക്കുമ്പോള്‍ പ്രതിയെ ഇരുവരും തടഞ്ഞില്ലെന്നും അതിജീവിതയായ എയര്‍ഹോസ്റ്റസ് പൊലീസിനോട് പറഞ്ഞു. ശാരീരിക അവശതകള്‍ മൂലം തനിക്ക് പ്രതിയെ പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്നും യുവതി പറയുന്നു. ഏപ്രില്‍ അഞ്ചിനായിരുന്നു എയര്‍ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഏകദേശം 800 സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. എസ്ജിടി സര്‍വ്വകലാശാലയില്‍ നിന്നും ബിഎസ്സി (ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി) കോഴ്സ് പൂര്‍ത്തിയാക്കിയാണ് ദീപക് ആശുപത്രി ടെക്‌നീഷ്യന്‍ ജോലിക്ക് കയറിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW