Wednesday, March 25, 2026 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 18 Apr 2025 03.52 PM

ഇങ്ങോട്ട് പുരാണത്തിലെ കർണനെങ്കിൽ അങ്ങോട്ട് വടക്കൻ പാട്ടിലെ ഉണ്ണിയാർച്ച! ദിവ്യ എസ് അയ്യരെ വാഴ്ത്തി ബാലൻ

ദിവ്യക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച ബാലൻ, അവർ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്നും വിശേഷിപ്പിച്ചു
cpm leader

ദിവ്യ എസ് അയ്യർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ രംഗത്ത്.

ദിവ്യക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച ബാലൻ, അവർ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്നും വിശേഷിപ്പിച്ചു. വളരെ വളരെ മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ് നടത്തുന്നത്.

മുരളീധരനെ പോലെയുള്ള നേതാക്കൾ സംസാരിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നു. ചുരുങ്ങിയ പക്ഷം ഒരു സ്ത്രീയോട് കാട്ടേണ്ട മാന്യത കാട്ടിയില്ല. സഹപ്രവർത്തകനായ ശബരിനാഥന്‍റെ ഭാര്യയാണെന്ന് ഓർക്കണമായിരുന്നു. കാർത്തികേയന്‍റെ മരുമകളാണെന്ന പരിഗണനയും നൽകിയില്ല. സൈബർ ആക്രമണം ഒഴിവാക്കേണ്ടതാണ്. കെ മുരളീധരന്റെ വിമർശനവും ഒഴിവാക്കേണ്ടിയിരുന്നു. കെ മുരളീധരനെ കോൺഗ്രസിൽ നിന്നും പുകച്ച് ചാടിച്ചത് ഓർമ വേണമായിയിരുന്നു. മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷയെന്നും ബാലൻ വിമർശിച്ചു.

Ads by Google
Friday 18 Apr 2025 03.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW