Friday, March 20, 2026 Last Updated 22 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 18 Apr 2025 11.07 AM

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല: വിശദീകരണം കേട്ട ശേഷം നടപടിയെന്ന് എഎംഎംഎ

shine, tom, chacko, case, amma, respond

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയെ ബന്ധപ്പെടാന്‍ കഴിയിഞ്ഞിട്ടില്ലെന്ന് മലയാള സിനിമ താരസംഘടനയായ എഎംഎംഎയുടെ അന്വേഷണ സമിതി. ഷൈനിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നും അന്വേഷണ സമിതി വ്യക്തമാക്കി. നേരത്തെ വിന്‍ സി അലോഷ്യസ് നല്‍കിയ പരാതി അന്വേഷിക്കാന്‍ എഎംഎംഎ മൂന്നംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. സരയു മോഹന്‍, വിനു മോഹന്‍, അന്‍സിബ എന്നിവര്‍ ഉള്‍പ്പെട്ടുള്ള മൂന്നംഗ കമ്മിറ്റിയാണ് വിന്‍ സിയുടെ പരാതി അന്വേഷിക്കാന്‍ എഎംഎംഎ രൂപീകരിച്ചത്. അടിയന്തിരമായി റിപ്പോര്‍ട്ട് കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് മോഹന്‍ലാലിന് കൈമാറുമെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആരോപണ വിധേയനായ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടപടിയെടുത്തേക്കുമെന്നും നേരത്തെ വിവരമുണ്ടായിരുന്നു.

അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ഇതില്‍ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പോലീസ് വ്യക്തമാക്കി. ഷൈന്‍ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയത്. ബൈക്ക് പുറത്ത് നിര്‍ത്തിയ ശേഷം ഉള്ളിലേക്ക് നടന്ന് കയറി. ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ശേഷം ഓണ്‍ലൈന്‍ ടാക്‌സിയില്‍ കടന്നു കളയുകയായിരുന്നു. ഷൈനിനെ ആഡംബര ഹോട്ടലില്‍ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

എന്നാല്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ആരോപണത്തില്‍ നടി വിന്‍ സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാനുള്ള നീക്കം എക്‌സൈസ് ഉപേക്ഷിച്ചു. വിന്‍ സിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും എക്‌സൈസ് വ്യക്തമാക്കി. എറണാകുളം എക്‌സൈസ് വിഭാഗത്തിന്റേതാണ് തീരുമാനം. ഷൈന്‍ ടോം ചാക്കോയുടെ ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത് നടന്‍ തമിഴ്‌നാട്ടിലാണ് എന്നാണ്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ നിലപാട്. നടന്‍ മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനാണ് നീക്കം.

Ads by Google
Ads by Google
TRENDING NOW