Tuesday, March 10, 2026 Last Updated 56 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 02.51 PM

വേനല്‍കാലത്തെ മേക്കപ്പിലും ശ്രദ്ധ കൊടുക്കണം ; മേക്കപ്പ് സ്വാഭാവികമായി തോന്നാന്‍ ഇങ്ങനെ ചെയ്യാം

summer

വേനലിലെ സൗന്ദര്യ സംരക്ഷണം എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. മുടിയുടേയും, ചര്‍മ്മത്തിന്റേയും, സൗന്ദര്യ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് മേക്കപ്പിടുമ്പോള്‍ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്. വേനല്‍ക്കാലത്ത് മേക്കപ്പ് ഇടുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധേയരാകാം...

* ഇളംനിറങ്ങള്‍ തിരഞ്ഞെടുക്കാം - കടുംനിറത്തിലുള്ള മേക്കപ് വേനലില്‍ വളരെ ഹെവിയായി തോന്നും. ലിപ് മേക്കപ്പിലും ഐഷാഡോയിലും റൂഷിലുമെല്ലാം കഴിവതും ഇളംനിറങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ലിപ്സ്റ്റിക്കില്‍ ന്യൂഡ് ഷേഡ് ഉപയോഗിക്കാം. മിനിമല്‍ മേക്കപ്പാണെങ്കില്‍ ലിപ് ബാമും ന്യൂഡ് ലിപ്സ്റ്റിക്കും മാത്രം മതി. ക്രീം നിറത്തിലുള്ള ഐ ഷാഡോ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഐഷാഡോ ഉപയോഗിക്കുന്നതിനു പുറമേ ചേരുന്ന രീതിയിലുള്ള കോംപാക്ട് പൗഡര്‍ ഉപയോഗിക്കാം. ദീര്‍ഘനേരത്തേക്ക് ഐഷാഡോ ഇഫക്ട് ലഭിക്കാന്‍ ഇത് ഉപകരിക്കും. ഐ മേക്കപ് മിനിമല്‍ ആകുന്നതാണ് സുരക്ഷിതം. സ്‌മോക്കി ഐസ്, ക്യാറ്റ് ഐസ് ഇവയൊക്കെ നിര്‍ബന്ധമാണെങ്കില്‍ കോര്‍ണറുകളില്‍ മാത്രം നല്‍കുക. ലൈനറിന്റെ ഷെയ്ഡിനെക്കാള്‍ ലൈറ്റര്‍ ആയ ഷെയ്ഡ് ഉപയോഗിച്ച് കണ്ണിനു ചെറിയ വാല്‍ കൊടുക്കാം. ഇത് ബ്രഷ് ഉപയോഗിച്ച് സ്മഡ്ജ് ചെയ്താല്‍ കോര്‍ണറില്‍ ലൈറ്റ് സ്‌മോക്കി ഇഫക്ട് കിട്ടും.

* ബേസ് ഫൗണ്ടേഷനും പ്രൈമറും - മേക്കപ്പിടുന്നതിനു മുന്‍പ് ബേസ് ഫൗണ്ടേഷന്‍ ഉറപ്പാക്കണം. എസ്പിഎഫ് കണ്ടന്റുള്ള നല്ലൊരു ഓയില്‍ഫ്രീ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാന്‍ ശ്രിദ്ധിക്കണം. പുറത്തുപോയാലും ഇല്ലെങ്കിലും മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാന്‍ മടിക്കരുത്. അതുപോലെ തന്നെ മേക്കപ് നന്നായിരിക്കാന്‍ പ്രൈമറും ഉപയോഗിക്കേണ്ടതാണ്.

* ബ്ലഷ് സ്റ്റെയിന്‍ ഉപയോഗിക്കാം - ബ്ലഷ് പൗഡര്‍ വേനല്‍ക്കാലത്ത് വേഗം ഒലിച്ചുപോകും. അതിനാല്‍ ബ്ലഷ് സ്റ്റെയിന്‍ ആണ് നല്ലത്. മുകളില്‍ സെറ്റിങ് പൗഡര്‍ ഇട്ടുകൊടുക്കാന്‍ മറക്കരുത്.

* ബ്രോണ്‍സര്‍ ഉപയോഗിക്കണം - മേക്കപ് സ്വാഭാവികമായി തോന്നാന്‍ ബ്രോണ്‍സര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. വെയിലത്തു നില്‍ക്കുമ്പോള്‍ പല്ലുകളുടെ വെളുപ്പും കണ്ണുകളുടെ തിളക്കവും എടുത്തു കാണിക്കാന്‍ ഇത് ഉപകരിക്കും. മുഖത്തിന്റെ ഹൈ പോയിന്റുകളിലാണ് ബ്രോണ്‍സര്‍ ഉപയോഗിക്കേണ്ടത്. കവിളെല്ലുകളിലും നെറ്റിയുടെ മധ്യത്തിലും താടിയിലും ബ്രോണ്‍സര്‍ ഉപയോഗിച്ചാല്‍ സ്വാഭാവിക ലുക്ക്കിട്ടും. ഒരിക്കലും ഇത് വ്യാപകമായി ഉപയോഗിക്കരുത്. വേനല്‍ക്കാലത്ത് പൗഡര്‍ ബ്രോണ്‍സറുകളാണ് ഉപയോഗിക്കേണ്ടത്.

* മേക്കപ്പില്‍ മിനിമലാകാം - വേനല്‍കാലത്ത് വളരെ കുറച്ച് മേക്കപ്പ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കട്ടിയുള്ള മേക്കപ്പ് പാളി മുഖത്തു വന്നാല്‍ വെയിലില്‍ വരണ്ടുണങ്ങി മുഖം വലിയാന്‍ സാധ്യതയുണ്ട്.മാറ്റ് ഫിനിഷ് മേക്കപ്പാണ് വേനലില്‍ ഏറ്റവും നല്ലത്. ഷിമ്മറും സ്പാര്‍ക്കിളുമുള്ള മേക്കപ് വേനലില്‍ ഗുണം ചെയ്യില്ല. ഇത് അധികത്തിളക്കത്തിനും മേക്കപ് ഒലിച്ചിറങ്ങുന്നതിനും കാരണമാകും.

Ads by Google
Ads by Google
TRENDING NOW