Friday, March 13, 2026 Last Updated 25 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 01.18 PM

മോട്ടറോള എഡ്ജ് 60 സ്‌റ്റൈലസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ; വിലയും സവിശേഷതകളും അറിയാം

motorola

മോട്ടറോള എഡ്ജ് 60 സ്‌റ്റൈലസ് (motorola edge 60 STYLUS) സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇതിനൊപ്പം ലഭിക്കുന്ന സ്‌റ്റൈലസ് സ്മാര്‍ട്ട്‌പെന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ ഉള്‍പ്പെടെ എന്തും വരയ്ക്കാന്‍ സാധിക്കും. എന്ന് മാത്രമല്ല, എഐ ഉപയോഗിച്ച് അവയെ മനോഹരമാക്കുകയും ചെയ്യാം. ഇതിനായി സ്‌കെച്ച് ടു ഇമേജ്, AI സ്‌റ്റൈലിംഗ് പോലുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്. കൂടാതെ ഗ്ലാന്‍സ് AI ഉപയോഗിച്ച് ഇന്‍സ്റ്റന്റ് ഷോപ്പിങ് ഉള്‍പ്പെടെ നടത്താം. മോട്ടോറോള എഡ്ജ് 60 സ്‌റ്റൈലസ് 5ജിയുടെ 8GB + 256GB സിംഗിള്‍ വേരിയന്റിന് 22,999 രൂപയാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായതിനാല്‍ തുടക്കത്തില്‍ 21999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.

ലെതര്‍ ബാക്ക് സഹിതം പാന്റോണ്‍ സര്‍ഫ് ദ വെബ്, പാന്റോണ്‍ ജിബ്രാള്‍ട്ടര്‍ സീ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഏപ്രില്‍ 23 മുതല്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. 6.7 ഇഞ്ച് (2712 x 1220 പിക്‌സലുകള്‍) FHD+ 10-ബിറ്റ് pOLED ഡിസ്‌പ്ലേയുമായാണ് ഈ മോട്ടറോള ഫോണ്‍ എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, അക്വാ ടച്ച് ഉള്ള കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7s ജെന്‍ 2 4nm 5G ചിപ്‌സെറ്റ് കരുത്തില്‍ എത്തിയിരിക്കുന്ന മോട്ടോറോള എഡ്ജ് 60 സ്‌റ്റൈലസില്‍ അഡ്രിനോ 710 GPU, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയുണ്ട്.

f/1.88 അപ്പേര്‍ച്ചറുള്ള സോണി LYT-700C സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ, OIS, 13MP അള്‍ട്രാവൈഡ് ക്യാമറ, മാക്രോ ഓപ്ഷന്‍, f/2.2 അപ്പേര്‍ച്ചര്‍ എന്നിവ സഹിതമാണ് ഇതിലെ റിയര്‍ ക്യാമറ യൂണിറ്റ് എത്തിയിട്ടുള്ളത്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.2 അപ്പേര്‍ച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മൈ UXല്‍ ആണ് പ്രവര്‍ത്തനം. രണ്ട് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവല്‍ സിം (1 നാനോ സിം + eSIM), ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68 റേറ്റിങ്, 5G SA/NSA (n1/3/5/8/28/38/40/41/48/77/78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, 68W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി, 15W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 162.15×74.78×8.29mm വലിപ്പവും 191 ഗ്രാം ഭാരവും ഇതിനുണ്ട്.

Ads by Google
Ads by Google
TRENDING NOW