-->
റെഡ്മി A5 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. വെറും 6499 രൂപ പ്രാരംഭ വിലയിലാണ് ഫോണ്‍ എത്തിയിരിയ്ക്കുന്നത്. 4GB വരെ റാമും 4GB വരെ വെര്‍ച്വല്‍ റാമും സഹിതം യൂണിസോക് T7250 ഒക്ടാ കോര്‍ പ്രോസസറാണ് ഈ ബജറ്റ് ഫോണിന് കരുത്ത് പകരുന്നത്. റെഡ്മി A5 ന്റെ 3GB + 64GB അടിസ്ഥാന വേരിയന്റിന് 6,499 രൂപയും 4GB + 128GB വേരിയന്റിന് 7,499 രൂപയുമാണ് വില. ഏപ്രില്‍ 16 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഷവോമി റീട്ടെയില്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇത് വാങ്ങാനാകും.
ഫ്‌ലാറ്റ് ഫ്രെയിമും പുതിയ മെറ്റാലിക് ഫീല്‍ സറൗണ്ടും ഉള്ള ഒരു സ്ലീക്ക് ഡിസൈന്‍ ആണ് റെഡ്മി 5ല്‍ ഉള്ളത്. മെച്ചപ്പെടുത്തിയ ക്യാമറ ഡെക്കോയും ഈ ഫോണിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കി എത്തുന്ന ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണിന് രണ്ട് പ്രധാന ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ പാച്ച് അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.88 ഇഞ്ച് (1640 x 720 പിക്‌സലുകള്‍) HD+ IPS LCD സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, TÜV റൈന്‍ലാന്‍ഡ്-സര്‍ട്ടിഫൈഡ് ഐ പ്രൊട്ടക്ഷന്‍, DC ഡിമ്മിംഗ് എന്നി ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു. 1.8 GHz ഒക്ടാ കോര്‍ UNISOC T7250 12nm പ്രൊസസര്‍ ആണ് റെഡ്മി എ5ന്റെ കരുത്ത്. മാലി G57 MP1 ജിപിയു, 3GB / 4GB LPDDR4X റാം, 64GB / 128GB eMMC 5.1 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഈ ഫോണിലുണ്ട്.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം റെഡ്മി എ5 വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ f/2.0 അപ്പേര്‍ച്ചര്‍ ഉള്ള 32MP മെയിന്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. സെല്‍ഫി, വീഡിയോകോള്‍ എന്നിവയ്ക്കും മറ്റുമായി f/2.0 അപ്പേര്‍ച്ചര്‍ ഉള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. ഡ്യുവല്‍ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി), 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac 2.4GHz/ 5GHz, ബ്ലൂടൂത്ത് 5.2,GP, GLONASS, ഗലീലിയോ, BDS ( B1C മാത്രം ), USB ടൈപ്പ്- C പോര്‍ട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. 15W ചാര്‍ജിംഗുള്ള 5200mAh ബാറ്ററിയാണ് ഷവോമി ഈ റെഡ്മി എ5 സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്നത്.