-->
വില്ലന്‍ വേഷങ്ങളിലൂടെ വന്ന താരമാണ് ബാബുരാജ്. പിന്നീട് കോമഡി വേഷപകര്‍ച്ചയിലൂടെ ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ താരം കൂടിയാണ് ബാബുരാജ്. നടന്‍മാരിലെ മികച്ച ഒരു വാഹനപ്രേമി കൂടിയാണ് നടന്‍. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ അടുത്തിടെ മുഖംമിനുക്കിയെത്തിയ റാങ്‌ലറിന്റെ റൂബിക്കോണ്‍ പതിപ്പ് ബാബുരാജ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു മെര്‍സിഡീസ് ബെന്‍സ് GLE350 കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബാബുരാജ്.
യൂസ്ഡ് കാര്‍ സൈറ്റായ ഹൈ സ്ട്രീറ്റ് കാര്‍സില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് GL350 CDI-യെ കുറിച്ച് പറയുമ്പോള്‍ ഇത് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയിലില്ല. അവസാനകാലത്ത് 77.68 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. ഒബ്സിഡിയന്‍ ബ്ലാക്ക്, പല്ലാഡിയം സില്‍വര്‍, പോളാര്‍ വൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമായിരുന്നു. ഇതില്‍ പോളാര്‍വൈറ്റ് നിറമാണ് ബാബുരാജ് തെരഞ്ഞെടുത്തത്. 258 PS പവറും 619 Nm ടോര്‍ക്കും നല്‍കുന്ന 6-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഇതില്‍ പാഡില്‍ ഷിഫ്റ്ററുകളും മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് ഡൈനാമിക്‌സിനായി സ്‌പോര്‍ട്‌സ് മോഡും സജ്ജീകരിച്ചിരിക്കുന്നു. മോളിവുഡില്‍ ആദ്യമായിട്ടാണ് റാങ്‌ലറിന്റെ റൂബിക്കോണ്‍ പതിപ്പ് ഒരു നടന്‍ സ്വന്തമാക്കുന്നത്.
71.65 ലക്ഷം രൂപയാണ് റാങ്‌ലറിന് എക്‌സ്‌ഷോറൂം വിലയെങ്കിലും ഇന്‍ഷുറന്‍സും ടാക്സുമെല്ലാം കഴിഞ്ഞ് കൊച്ചിയില്‍ ഏകദേശം 91.11 ലക്ഷം രൂപയോളം വരും ഓണ്‍-റോഡ് വില. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന ലുക്കാണ് ഈ വാഹനത്തിനുള്ളത്. 2023-ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച റാങ്ലറിന്റെ അതേ മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും എസ്യുവി പണികഴിപ്പിച്ചിരിക്കുന്നത്.