Friday, March 13, 2026 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 03.04 PM

‘കലാകാരിയായി നടിയായി 25 വര്‍ഷങ്ങള്‍; പരാജയങ്ങള്‍ക്കും ഡിപ്രഷനും റിജക്‌ട് ചെയ്തതിനും നന്ദി, അതെല്ലാം എന്നെ കൂടുതല്‍ പരുവപ്പെടുത്തി...’’ മീര വാസുദേവന്‍

തന്മാത്ര എന്ന സിനിമയിലൂടെയും പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെയും കുടുംബവിളക്ക് എന്ന സീരിയലിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയ മീര വാസുദേവന്‍, തന്റെ അഭിനയത്തിന്റെ കരിയറില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ടിരിക്കുകയാണ്.
Meera Vasudevan, Meera Vasudevan completes 25 years in film serial industry
Meera Vasudevan completes 25 years in film industry (Image Source: Instagram)

തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രം മാത്രം മതി മീര വാസുദേവന്‍ എന്ന നായികയെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. മോഹന്‍ലാലിന്റെ ചിത്രത്തില്‍ നായികയായ ശേഷമാണ് മീര മലയാളികള്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും മീര ശ്രദ്ധിക്ക​പ്പെട്ടത് കുടുംബവിളക്ക് എന്ന സീരിയലിലൂടെ സുമിത്ര എന്ന കഥാപാത്രത്തിലൂ​ടെയാണ്.
സുമിത്രയായി വര്‍ഷങ്ങളോളം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീര ജീവിച്ചു. മിനിസ്‌ക്രീനില്‍ സജീവമായി നില്‍ക്കുമ്പോഴും സിനിമകളില്‍ ലഭിക്കുന്ന അവസരങ്ങള്‍ മീര ഒ​ഴിവാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സിനിമാ - സീരിയല്‍ അഭിനയ ലോകത്തേക്ക് താന്‍ എത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് മീര. 2025 വളരെ പ്രത്യേകയുള്ളതാണെന്നും കലാകാരിയായും നടിയായും 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മീര കുറിക്കുന്നു.
‘‘2025, ഈ വര്‍ഷം എനിക്ക് വളരെ അധികം പ്രത്യേകതയുള്ളതാണ്. ഒരു നടിയും കലാകാരിയും എന്ന നിലയില്‍ ഞാന്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഈ കാലയളവിനുള്ളില്‍ നല്ലൊരു അഭിനേത്രിയും ടെക്നീഷ്യനും കമ്യൂണിക്കേറ്ററും ആവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എന്റെ എല്ലാ പരാജയങ്ങള്‍ക്കും ഡിപ്രഷനും, എന്നെ റിജക്‌ട് ചെയ്തതിനും എല്ലാം നന്ദി, കാരണം അതെല്ലാം എന്നെ കൂടുതല്‍ പരുവപ്പെടുത്തുകയായിരുന്നു.
ഇവിടെയുള്ള എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബത്തിലെ നിങ്ങളെല്ലാം എന്നെപ്പോലെ തന്നെ കുടുംബത്തിലും, സ്നേഹത്തിലും, ആരോഗ്യത്തിലും, ജോലിയിലും അനുഗ്രഹീതരായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ സമൃദ്ധിക്കും മനസ്സമാധാനത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഒരു ചെറിയ പ്രാര്‍ത്ഥനയോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വിഷു ആശംസകള്‍. ജയ് ശ്രീ കൃഷ്ണ ചൈതന്യ പ്രഭു നിത്യാനന്ദ ശ്രീ അദ്വൈത ഗദാധര്‍ ശ്രീവാസ് ആദി ഗൗര്‍ ഭക്ത വൃന്ദ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ....’’ എന്നാണ് മീര കുറിച്ചിരിക്കുന്നത്.
മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഈ ഫോട്ടോ എടുത്തത് തന്റെ ഭര്‍ത്താവാണ് എന്നും മീര പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റിന് മറുപടി കമന്റ് ഭര്‍ത്താവ് വിപിനും കുറിച്ചിട്ടുണ്ട്. ‘‘എന്റെ ലോകം...’’ എന്നായിരുന്നു വിപിന്റെ കമന്റ്. കുടുംബവിളക്ക് ഉള്‍പ്പടെ നിരവധി സിനിമകളുടെ ക്യാമറമാനാണ് മീര വാസുദേവന്റെ ഭര്‍ത്താവ് വിപിന്‍. മധുര നൊമ്പരക്കാറ്റ് എന്ന സീരിയലിലാണ് നിലവില്‍ മീര വാസുദേവന്‍ അഭിനയിക്കുന്നത്. ഒപ്പം സിനിമകളും ചെയ്യുന്നുണ്ട്.

Ads by Google
Wednesday 16 Apr 2025 03.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW