Saturday, March 14, 2026 Last Updated 25 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 12.35 PM

കണമലയിൽ തീർത്ഥാടക ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

uploads/news/2025/04/776193/kanamal-bus-accident.jpg

എരുമേലി. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മാരുതി ഹരിഹരൻ (46) എന്ന തീർത്ഥാടകനാണ് മരിച്ചത്.നിരവിധി തീർത്ഥാടകാർക്ക് പരിക്കേറ്റു.ഇന്നലെ പുലർച്ചെ ഏഴുമണിയോടെ കണമല അട്ടിവളവിലാണ് അപകടം.കർണാടകയിൽ നിന്നും ശബരിമലക്കു പോവുകയായിരുന്ന തീർത്ഥാടക ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ മറിഞ്ഞ് 25 അടിയോളം നിരങ്ങി നീങ്ങി ക്രഷ് ബാരിയർ തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. ബസ് റബ്ബർ മരങ്ങളിൽ തട്ടി നിന്നതിനാൽ കൊക്കയിലേക്ക് മറിഞ്ഞില്ല.

മുൻപ് നിരവിധി അപകടങ്ങൾ ഉണ്ടാവുകയും 22 ഓളം പേർ മരിക്കുകയും ചെയ്ത അപകടമേഖലയാണ് അടട്ടിവളവ്. അപകടം ഉണ്ടായ ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ ഈ സമയം വന്ന കെ എസ് ആർ റ്റി സി ബസിൽ പരിക്കേറ്റവരെ ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവറുടെ കാൽ ക്രഷ് ബാരിയരിൽ കുടുങ്ങിയ നിലയിലായിരുന്നു. നാലുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.18 പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുപ്പത്തി രണ്ടോളം തീർത്ഥാടകാരാണ് ബസിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ എരുമേലി എസ് എച്ഒ, റ്റി ഡി ബിജുവിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റി. എരുമേലി.അപകടം ഉണ്ടായ അട്ടിവളവിൽ ഉൾപ്പെടെ ബലത്തിലല്ല ക്രഷ് ബാരിയറുകൾ സ്ഥാപിച്ചതെന്ന് ശക്തമായ പരാതി . ക്രഷ് ബാരിയർ ഊരിമാറിയ നിലയിലായിരുന്നു .

അപകടമുണ്ടായാൽ ഇതിൽ തട്ടി വാഹനം നിൽക്കണം എന്നരീതിയിലാണ് ക്രഷ് ബാരിയറുകൾ സ്ഥാപിക്കുക. എന്നാൽ വലിയ താഴ്ചയിൽ അല്ല മിക്കയിടത്തും ഇവ ഉറപ്പിച്ചിരിക്കുന്നത് .മണ്ഡല മകരവിളക്ക് കാലത്ത് ബസ്സുകൾ കരിംകല്ലും മുഴി വഴി കടത്തി വിടാറില്ലായിരുന്നു. അപകടം ഉണ്ടായ ബസ്സിലെ ഡ്രൈവർ എരുത്വാപുഴയിൽ ബസ്സ് എത്തിയപ്പോൾ നിന്നുപോവുകയും വർക്ക്ഷോപ്പ് അന്വേഷിക്കുകയും ചെയ്തതായി പറയുന്നുണ്ട്. ബസ് സ്റ്റാർട്ട്‌ ആയപ്പോൾ മുന്നോട്ട് പോവുകയും ഏറെ താമസിയാതെ അപകടത്തിൽ പെടുകയും ആയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW