Friday, March 20, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 15 Apr 2025 03.35 PM

വികസന പാതയിൽ തൃത്താല മണ്ഡലം; കിഫ്ബി വഴി ലഭിച്ചത് കോടികളുടെ വന്‍ പദ്ധതികൾ

150 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന ഇവിടെ നടപ്പിലാക്കിയത്. അടിസ്ഥാന വികസന മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള പദ്ധതികളാണ് ഇതിൽ പ്രധാനമെന്ന് തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
KIIFB

ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ തൃത്താല മണ്ഡലവും കിഫ്ബിയുടെ തണലിൽ വികസന പാതയിലാണ്. 150 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന ഇവിടെ നടപ്പിലാക്കിയത്. അടിസ്ഥാന വികസന മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള പദ്ധതികളാണ് ഇതിൽ പ്രധാനമെന്ന് തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

സംസ്ഥാനത്താകെ നവീകരിക്കുന്ന 20 പ്രധാന ജംക്ഷനുകളിൽ തൃത്താലയിലെ കൂറ്റനാടും ഉൾപ്പെടുന്നുണ്ട്. കൂറ്റനാട് ജംഗ്ഷനിൽ എത്തിച്ചേരുന്ന നാല് പ്രധാന റോഡുകളുടെ നവീകരണമാണ് ഇതിൽ പ്രധാനം. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്തിലാണ് തൃത്താലയിലെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൂറ്റനാട് ജംഗ്ഷൻ വികസനം അടക്കമുള്ള പദ്ധതികൾ കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്.

ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് ചാത്തന്നൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ സ്പോർട്സ് കോംപ്ലക്സ്. 3.17 കോടി രൂപയാണ് കിഫ്ബി ഈ പദ്ധതിക്കായി ചെലവഴിച്ചത്. ആറ് വരി സിന്തറ്റിക് ട്രാക്കും ഫുട്ബോൾ കോർട്ടും ഉൾപ്പെടെ വലിയ സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കായിക പരിശീലനത്തിന് വലിയ അവസരമാണ് ഇവിടെ ലഭിക്കുന്നത്.

വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വലിയ കെട്ടിടമാണ് ലഭിച്ചത്. 5 കോടി രൂപയാണ് കിഫ്ബി ഇതിനായി വകയിരുത്തിയത്. 30 ക്ലാസ് റൂമുകളും രണ്ട് ലാബുകളും രണ്ട് ഓഫീസ് മുറികളും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വലിയ കെട്ടിടമാണ് ഇവിടെ നിർമാണം പൂർത്തിയാക്കിയത്. തൃത്താല മണ്ഡലത്തില്‍ ഒന്‍പത് വിദ്യാലയങ്ങളിലാണ് കിഫ്ബി ഫണ്ടില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നത്.

ഇത് കൂടാതെ കുമരനല്ലൂർ ഹൈസ്ക്കൂൾ, ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, മേഴത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ഗോഖലെ ഹൈസ്ക്കൂൾ എന്നിവിടങ്ങളിലും കിഫ്ബി വഴി 3 കോടി രൂപ വീതമുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നത്. 3.90 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആനക്കര ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച തൃത്താല നിയോജകമണ്ഡലത്തിലെ ആദ്യ കെട്ടിടമാണിത്.

തൃത്താല ഗവ.ആർട്ട്സ് ആൻഡ് സയൻസ് കോളജിലും 7 കോടിയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി വഴി നടപ്പിലാക്കി. തൃത്താലയുടെ സ്വപ്ന പദ്ധതിയായ തീരദേശ റോഡിന്റെ നിർമ്മാണത്തിനായി 120 കോടി രൂപയാണ് കിഫ്ബി ധനസഹായം ലഭിച്ചത്. കുറ്റിപ്പുറത്ത് നിന്ന് തുടങ്ങി കുമ്പിടി തൃത്താല വഴി പട്ടാമ്പി പാലം വരെ നീളുന്ന റോഡ് നിർമ്മാണമാണ് കിഫ്ബിയിൽ ഉൾപ്പെടുത്തിയത്.

തൃത്താലയുടെ വികസന പദ്ധതിയിൽ പ്രധാനപ്പെട്ട മറ്റൊരു പദ്ധതിയാണ് തൃത്താല സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണം. 89.88 കോടി രൂപയാണ് കിഫ്ബി ഇതിനായി നീക്കി വച്ചത്. കിഫ്ബിയുടെ വികസന തണലിൽ വൻ മുന്നേറ്റമാണ് തൃത്താല മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW