Saturday, March 21, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 11.44 AM

'വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങള്‍ മാത്രമല്ല' ; രേണു സുധിക്കെതിരെ വിമര്‍ശനവുമായി സ്വപ്‌ന സുരേഷ്

renu sudhi

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ വിമര്‍ശിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. രേണുവിന്റെ വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സ്വപ്‌നയുടെ വിമര്‍ശനം. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി തങ്ങളുടെ സംസ്‌കാരത്തെ ബഹുമാനിക്കൂ എന്നും സ്വപ്‌ന സുരേഷ് കുറിച്ചു.

'ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ആണ്‍കുട്ടികള്‍ അങ്ങനെ പറയുന്നു. എന്റെ പൊക്കിള്‍ കാണിച്ചാല്‍ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങള്‍ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വില്‍ക്കരുത്. ഭഗവാന്‍ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികള്‍ കൊണ്ട് മാറ്റിസ്ഥാപിക്കാന്‍ കഴിയില്ല' സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സ്വപ്നയുടെ വാക്കുകള്‍ ഇതിനകം വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിരിക്കുകയാണ്. നിരവധി പേരാണ് അഭിപ്രായപ്രകടനവുമായി എത്തുന്നത്. അന്യരുടെ കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും സ്വപ്ന നാടിനു നല്ല പേര് സമ്പാദിച്ചു കൊടുത്തയാളല്ലെന്നു മനസ്സിലാക്കണമെന്നുമുള്ള കമന്റുകള്‍ എത്തിക്കഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW