Saturday, March 21, 2026 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 12.37 PM

ദൈവീകം ഈ ബന്ധം.. പ്രധാനമന്ത്രിക്കൊപ്പം കുടുംബസമേതം കൃഷ്ണകുമാര്‍; അഹാനയുടെ വിവാഹ ക്ഷണമാണോയെന്ന് ആരാധകര്‍

krishnakumar-
photo-www.instagram.com/krishnakumar_actor/

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബസമേതം കണ്ട് കൃഷ്ണകുമാറും കുടുംബവും. മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ കുറിച്ചു. ദിയ കൃഷ്ണയുടെ മകന്‍ ഓമിയെ താലോലിക്കുന്ന മോദിയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

‘ദൈവീകം ഈ ബന്ധം...ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ജയ്‌ഹിന്ദ്‌-കൃഷ്ണകുമാര്‍ കുറിച്ചു.

ഓമിക്കൊപ്പം മാത്രമല്ല, അഹാന, ഹന്‍സിക, ഇഷാനി, ദിയ , അശ്വിന്‍ എന്നിവര്‍ക്കൊപ്പവും പ്രധാനമന്ത്രി പ്രത്യേകം ചിത്രമടെുത്തു. നിരവധിപ്പേരാണ് കമന്റുമായി എത്തുന്നത്.

അഹാനയുടെ വിവാഹം ക്ഷണിക്കാന്‍ പോയതാണോ എന്നാണ് കമന്റുകളിലെ പ്രധാന ചോദ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായൊരു വിശദീകരണം കൃഷ്ണകുമാറിന്റെ കുടുംബം നല്‍കിയിട്ടില്ല. പ്രധാനമന്ത്രിയുമൊത്തുളള കൂടിക്കാഴ്ചയെക്കുറിച്ച് അഹാനയും ഇഷാനിയും ഹന്‍സികയും പ്രത്യേകം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW